24.7 C
Kottayam
Friday, May 17, 2024

ശോഭാ സുരേന്ദ്രനെ വെട്ടിനിരത്തി,ശോഭയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിറ്റി,കഴിഞ്ഞയാഴ്ച പാര്‍ട്ടിയിലെത്തിയ മെട്രോമാന്‍ ഇ.ശ്രീധരനും കമ്മിറ്റിയില്‍

Must read

തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ അനുമതിയോടെയാണ് സുരേന്ദ്രന്‍ സമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സികെ പദ്മനാഭന്‍, പികെ കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ 16 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ പ്രഭാരി സി.പി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.പാര്‍ട്ടിയില്‍ പുതുതായി എത്തിയ ഇ ശ്രീധരന്‍ ഉള്‍പ്പെടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തിതത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. വിഭാഗീയ പ്രശ്‌നങ്ങള്‍ കാരണം, ഏതാണ്ട് 10 മാസമായി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് ശോഭ. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week