31.7 C
Kottayam
Thursday, May 2, 2024

പുതിയ ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളും അവതരിപ്പിച്ച് ബോട്ട് ട്രെബല്‍

Must read

ഇന്ത്യന്‍:ഓഡിയോ ആക്സസറീസ് കമ്പനിയായ ബോട്ട് ട്രെബല്‍ പുതിയ സീരീസ് ഹെഡ്ഫോണുകളും ഇയര്‍ഫോണുകളും അവതരിപ്പിച്ചു. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ ഹെഡ്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വയര്‍ഡ്, വയര്‍ലെസ്, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍, എന്‍ട്രി ലെവല്‍ ബോട്ട് ബാസ്‌ഹെഡ്സ് 100, എന്നീ സവിശേഷതകള്‍ നിറഞ്ഞ ബോട്ട് എയര്‍ഡോപ്പുകള്‍ 441 പ്രോ എന്നിവ ഉള്‍പ്പെടെ ബോട്ടിന്റെ പുതിയ സീരിസില്‍ നിലവിലുള്ള നിരവധി ഹെഡ്ഫോണുകളും ഇയര്‍ഫോണുകളുമടങ്ങുന്നു.

399 രൂപ മുതല്‍ 2,999 രൂപ വരെ വില വരുന്ന സീരിസിലെ എല്ലാ ഉല്‍പ്പന്നങ്ങളും പുതിയ കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ വരുവാന്‍ പോകുന്നത്. പുതിയ ബോട്ട് ട്രെബല്‍ സീരിസില്‍ വരുന്ന പ്രധാന വ്യത്യാസം പുതിയതും തിളക്കമുള്ളതും ആകര്‍ഷകവുമായ കളര്‍ ഓപ്ഷനുകള്‍ ചേര്‍ക്കുന്നതാണ്. സ്ത്രീകളെ ഈ നിറങ്ങള്‍ ആകര്‍ഷിക്കുമെന്ന് ബോട്ട് പറയുന്നു. ഇവയില്‍ ബ്ലൂ, ലെമണ്‍, പിങ്ക്, റെഡ്, മഞ്ഞയെല്ലോ തുടങ്ങിയ വ്യത്യസ്ത ഷേഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week