തൃശൂര്‍: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഇരിങ്ങാലക്കുടയില്‍ സിപിഎം ആദ്യം പരിഗണിച്ചിരുന്നത് യു.പി.ജോസഫാണ്. അദ്ദേഹത്തിന് സീറ്റില്ല. എന്നാൽ ഇവിടെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ സ്ഥാനാർഥിയായി പാർട്ടി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ കോര്‍പറേഷന്‍ മേയറായിരുന്നു ബിന്ദു.
ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദറിനെ മാറ്റും. ബേബി ജോണ്‍, ചാവക്കാട് ഏരിയാ സെക്രട്ടറി അക്ബറുമാണ് അന്തിമപട്ടികയിലിടം പിടിച്ചത്.
മന്ത്രി എ.കെ.ബാലന്റെ ഭാര്യയും റിട്ട.ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ.പി.കെ.ജമീലയെ മന്ത്രി പ്രതിനിധീകരിക്കുന്ന തരൂര്‍ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News