ഡോക്ടര്‍മാര്‍ രാക്ഷസന്മാരെപ്പോലെയെന്ന് ബി.ജെ.പി എം.എല്‍.എ
ബല്ലിയ: അലോപ്പതി മരുന്നുമായി ബന്ധപ്പെട്ട് ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം ചൂടുപിടിച്ചു നില്‍ക്കേ ഡോക്ടര്‍മാര്‍ക്കെതിരേ നിശിത പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ബയ്‌റിയ എംഎല്‍എ സുരേന്ദ്ര സിംഗാണ് രാംദേവിനു പിന്നാലെ അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.
കുറച്ചു ഡോക്ടര്‍മാര്‍ രാക്ഷസന്‍മാരെപ്പോലെയാണ് പെരുമാറുന്നത്. മരിച്ച രോഗികള്‍ ഐസിയുവില്‍ ജീവനോടെയുണ്ടെന്നു ധരിപ്പിച്ച് പണം വാങ്ങുന്ന നടപടിയെ രാക്ഷസീയമെന്നു മാത്രമേ വിളിക്കാനാകൂ. അലോപ്പതി രംഗം ധാര്‍മികതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പത്തു രൂപയുടെ മരുന്ന് 100 രൂപയ്ക്കാണ് ജനങ്ങള്‍ക്കു നല്‍കുന്നതെന്നും എംഎല്‍എ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം, അലോപ്പതിയും ആയുര്‍വേദവും ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദത്തിനു പ്രചാരം നല്‍കിക്കൊണ്ടുള്ള ബാബാ രാംദേവിന് അഭിനന്ദനവും എംഎല്‍എ നല്‍കി.