ഹൈദരാബാദ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ ആന്ധ്രാപ്രദേശിലെ ബിജെപി നേതാവ് അറസ്റ്റില്‍. അഞ്ജി ബാബു എന്നറിയപ്പെടുന്ന ജി രാമഞ്ജനേലുവാണ് സംസ്ഥാന എന്‍ഫോഴ്സ്മെന്റ് ബ്യൂറോയുടെ പിടിയിലായത്.
ഇയാള്‍ 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മച്ചിലിപ്പട്ടണം എന്ന മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. ഇയാളടക്കം നാല് പേരാണ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായത്.
തെലങ്കാനയില്‍ നിന്ന് ആന്ധ്രയിലേക്ക് നികുതി നല്‍കാതെ മദ്യം കടത്തുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. ഇവരുടെ കയ്യില്‍ നിന്ന് 40ഓളം കേയ്‌സ് മദ്യം ലഭിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണിത്. മൂന്ന് കാറുകളിലായി കടത്തുന്നിതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ബിജെപി നേതാവടക്കം നാല് പേര്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News