KeralaNewsUncategorized
സ്വര്‍ണക്കടത്ത്; കോടിയേരിയുടെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍
തിരൂര്‍: സ്വര്‍ണക്കടത്തു കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഹോട്ടല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റും ഫോണ്‍ സന്ദേശങ്ങളും ചിത്രങ്ങളും പരിശോധിച്ച് സ്വര്‍ണക്കളളക്കടത്ത് കേസില്‍ കോടിയേരി കുടുംബത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചതയ ദിനം കരിദിനമാക്കി സി.പി.എം ശ്രീനാരായണ ഗുരുവിനെയും ശ്രീനാരായണീയരേയും അവഹേളിച്ചുവെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയെന്നത് സി.പി.എമ്മിന്റെ സ്ഥിരം സ്വഭാവമാണ്. ബൂര്‍ഷ്വായെന്ന് വിളിച്ചാണ് ശ്രീനാരായണ ഗുരുവിനെ ഇ.എം.എസ് അപമാനിച്ചത്. ശ്രീനാരായണീയരുടെ വോട്ടു വേണം, എന്നാല്‍ സിപിഎമ്മിന് ശ്രീനാരായണ ഗുരുവിനെ വേണ്ടെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News