EntertainmentNationalNews

രാജ്യം ഞെട്ടിയ സെക്‌സ് ചാറ്റിലെ നടി, റൊണാള്‍ഡോയുമായുള്ള ചുംബനം; ബിപാഷയുടെ വിവാദങ്ങള്‍

മുംബൈ:ബോളിവുഡിലെ മിന്നും താരങ്ങളില്‍ ഒരാളാണ് ബിപാഷ ബസു. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെയാണ് ബിപാഷ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. മോഡലിംഗിലൂടെയാണ് ബിപാഷ സിനിമയിലെത്തുന്നത്. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ ഒരുകാലത്ത് ബിപാഷയുടെ ഡേറ്റിനായി സംവിധായകര്‍ പിന്നാലെ നടന്നിരുന്നു.

ബിപാഷയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. ബോളിവുഡ് ഇന്നും മറക്കാത്ത ഒരുപാട് വിവാദങ്ങള്‍ ബിപാഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ ജീവിതത്തിലെ ചില വിവാദങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബിപാഷയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ചുംബനം. 2007 ലാണ് സംഭവം. പോര്‍ച്ചുഗലില്‍ നടന്ന ലോകാത്ഭുതങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ബിപാഷ. പരിപാടിയില്‍ റൊണാള്‍ഡോയും ബിപാഷയും ഒരുമിച്ചാണ് വേദിയിലെത്തിയത്. പരിപാടിക്ക് ശേഷം ബിപാഷയും റൊണാള്‍ഡോയും ഒരു നൈറ്റ് ക്ലബ്ബിലെത്തി.

ക്ലബില്‍ വച്ച് ഡാന്‍സ് കളിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇതിലൊരു ചിത്രത്തില്‍ ഇരുവരും ചുംബിക്കുന്നതുണ്ടായിരുന്നു. സംഭവം വലിയ വിവാദമായി മാറുകയായിരുന്നു. ”അദ്ദേഹത്തെ കാണുക എന്നത് സ്വപ്‌നസാക്ഷാത്കാരമായിരുന്നു. പരിപാടിയ്ക്ക് ശേഷം ഞങ്ങള്‍ ക്ലബില്‍ പോയി. അദ്ദേഹം ക്യൂട്ടാണ്. എന്നേയും ക്യൂട്ട് എന്ന് വിളിച്ചു. ഞങ്ങളിപ്പോള്‍ സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ മത്സരങ്ങള്‍ക്ക് എന്നെ ക്ഷണിക്കുമെന്നാണ് പറഞ്ഞത്” എന്നായിരുന്നു ബിപാഷ പറഞ്ഞത്.


ആ സംഭവം നടക്കുമ്പോള്‍ ബിപാഷ ബസു ജോണ്‍ എബ്രഹാമുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോയുമായുള്ള ബിപാഷയുടെ ചുംബനം അതിലേക്ക് നയിച്ച കാരണങ്ങളിലൊന്നായിരുന്നു. ബിപാഷയും കരീനയും തമ്മിലുണ്ടായ വഴക്കും ബോളിവുഡിനെ ഇളക്കി മറിച്ച സംഭവമായിരുന്നു.

ഒരേ ഡിസൈനറെ ചൊല്ലിയുള്ള തകര്‍ക്കമാണ് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് എത്തിച്ചത്. കരീനയുടെ ഡിസൈനര്‍ ബിപാഷയെ സഹായിച്ചത് കരീനയെ ചൊടിപ്പിക്കുകയായിരുന്നു. കരീന ബിപാഷയുടെ കരണത്തടിക്കുകയും കരിമ്പൂച്ചയെന്ന് വിളിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീടൊരിക്കലും കരീനയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ഇതോടെ ബിപാഷ തീരുമാനിക്കുകയും ചെയ്തു.

അമീഷ പട്ടേലിനൊപ്പമുള്ള ബിപാഷയുടെ ഫോട്ടോഷൂട്ടും വലിയ വിവാദമായിരുന്നു. ഇരുവരും ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വളരെ ഇന്റിമേറ്റായി പോസ് ചെയ്യുന്നതായിരുന്നു ഫോട്ടോഷൂട്ട്. പരസ്പരം ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ബിപാഷയുടേയും അമീഷയുടേയും ചിത്രങ്ങള്‍ വലിയ വിവാദമായി മാറി. ബിപാഷയുടെ വീടിന് മുന്നില്‍ പ്രതിഷേധക്കാര്‍ എത്തി. താരങ്ങള്‍ മാപ്പ് ചോദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അധികം വൈകാതെ ഈ വിവാദം കെട്ടടങ്ങി.

ബിപാഷയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് അമര്‍ സിംഗുമായുള്ള സെക്‌സ് ചാറ്റ് വിവാദം. അന്തരിച്ച രാഷ്ട്രീയ നേതാവായ അമര്‍ സിംഗിന് ബോളിവുഡിലും ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. 2006ലാണ് ഒരു ഓഡിയോ പുറത്താകുന്നത്. ഇതില്‍ അമര്‍ സിംഗ് ഒരു സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതായിരുന്നു ഉണ്ടായത്. ഈ സ്ത്രീ ബിപാഷ ബസുവായിരുന്നുവെന്നായിരുന്നു ആരോപണം.

എന്നാല്‍ അത് താനല്ലെന്ന് പലവട്ടം ബിപാഷയ്ക്ക് നിഷേധിക്കേണ്ടി വന്നു. ഒടുവില്‍ ഓഡിയോയിലെ പുരുഷന്‍ താന്‍ തന്നെയാണെന്നും എന്നാല്‍ നടി ബിപാഷയല്ലെന്നും അമര്‍ സിംഗ് തന്നെ വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദം കെട്ടടങ്ങുന്നത്. പക്ഷെ അപ്പോഴും ഒരു വിഭാഗം അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഒത്തുതീര്‍പ്പായിരുന്നു അമര്‍ സിംഗിന്റെ കുറ്റസമ്മതം എന്നായിരുന്നു അവരുടെ ആരോപണം.

അതേസമയം ഈയ്യടുത്താണ് ബിപാഷ ബസു അമ്മയായത്. നടന്‍ കരണ്‍ സിംഗ് ഗ്രോവർ ആണ് ബിപാഷയുടെ ഭർത്താവ്. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു ഇരുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker