കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയിൽ ചികിത്സയിൽ. ബിന്ദു അമ്മിണി തന്നെയാണ് തന്റെ ഫേസ്‌ബുക്കിൽ കൂടി ഇത് അറിയിച്ചത്. ‘സംഘികൾ ഓട്ടോ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചിരിക്കുന്നു.’ എന്നാണ് ബിന്ദു അമ്മിണി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിനു ശേഷം അടുത്ത പോസ്റ്റിൽ താൻ ചികിത്സയിലാണെന്നും അവർ പറയുന്നു.
പോസ്റ്റ് ഇങ്ങനെ,
‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആണ്. ഇപ്പോൾ വാർഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവർക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.’
അതേസമയം കമന്റുകളിൽ ബിജെപിക്കെതിരെ നിരവധി പേര് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . മോദിയോ യോഗിയോ ആയിരിക്കും ഇതിനു പിന്നിൽ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News