റിതു സിംഗിളോ? പുതിയ പോസ്റ്റ് ജിയയ്ക്കുള്ള മറുപടിയോ? തിയറികളുമായി സോഷ്യല്‍ മീഡിയ
കൊച്ചി ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഷോയ്ക്ക് അപ്രതീക്ഷിതമായി പൂട്ട് വീണത്. ഇതോടെ ഷോ നിര്‍ത്തിവെക്കുമെന്നും കഴിഞ്ഞ സീസണിലേത് പോലെ ഈ സീസണിലും വിജയിയെ കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകര്‍ കരുതിയത്.
എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തിയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നായിരിക്കും വിജയിയെ കണ്ടെത്തുക. വോട്ടിംഗിലൂടെയായിരിക്കും വിജയിയെ കണ്ടെത്തുക. ഇതിനായുള്ള വോട്ടിംഗ് കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. ഇനി ആരാണ് വിജയിയാവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. പലരും പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്
മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്‍, അനൂപ്, നോബി, റിതു മന്ത്ര എന്നിവരാണ് വോട്ടിംഗിലുള്ള താരങ്ങള്‍. വോട്ടിംഗ് കഴിഞ്ഞതോടെ ആരാകും വിജയി എന്നേ ഇനി അറിയാനുള്ളൂ. അവസാന ഘട്ടത്തിലുള്ള താരങ്ങളില്‍ പലരും തുടക്കത്തില്‍ ഉണ്ടായിരുന്ന ജനപ്രീതിയില്‍ വിള്ളല്‍ വീഴ്ത്തിയവരാണ്. എന്നാല്‍ ചിലരാകട്ടെ ജനപ്രീതി വര്‍ധിപ്പിക്കുകയും ചെയ്തു. ബിഗ് ബോസ് വീട്ടില്‍ ഗ്രൂപ്പ് കളികള്‍ക്കും വഴക്കുകള്‍ക്കുമൊന്നും അധികം നിന്നു കൊടുക്കാത്ത മത്സരാര്‍ത്ഥിയാണെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് റിതു മന്ത്ര.
ഷോയിലൂടെ ധാരാളം പേരെ ആരാധകരാക്കാനും റിതുവിന് സാധിച്ചിരുന്നു. റിതുവിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റിതുവിന്റെ സുഹൃത്തായ ജിയ ഇറാനിയും. താനും റിതുവും പ്രണയത്തിലാണെന്ന് ജിയ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു പിന്നാലെ റിതുവുമൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളടക്കം ജിയ പങ്കുവച്ചിരുന്നു. ഇതോടെയാണ് ജിയ ചര്‍ച്ചയായി മാറിയത്. എന്നാല്‍ തന്റെ പ്രണയത്തെ കുറിച്ച് റിതു തുറന്നു പറഞ്ഞിരുന്നില്ല. തനിക്കൊരാളോട് പ്രണയമുണ്ടെന്നും പുറത്ത് വന്നാല്‍ മാത്രമേ അതിന്റെ ഭാവിയെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നുമായിരുന്നു റിതു പറഞ്ഞത്
ഇതിനിടെ ജിയ ഇറാനി പറയുന്ന കഥയുടെ വസ്തുതയും ചിലര്‍ ചോദ്യം ചെയ്തു. പുറത്ത് വന്ന ശേഷം റിതു ജിയയെ കുറിച്ച് ഇതുവരേയും പ്രതികരിക്കാത്തതും റിതു ജിയയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാത്തതുമെല്ലാം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ ജിയയുടെ വാക്കുകളെ ചോദ്യം ചെയ്യുന്നത്. ഇതിനിടെ ഇപ്പോഴിതാ റിതുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍ എ റിലേഷന്‍ഷിപ്പ് വിത്ത് ഫ്രീഡം എന്നാണ് തന്റെ ചിത്രത്തോടൊപ്പം റിതു കുറിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ പലതരത്തിലുള്ള തിയറികളുമായി സോഷ്യല്‍ മീഡിയ എത്തുകയായിരുന്നു. താന്‍ സിംഗിള്‍ ആണെന്നാണോ റിതു പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മുമ്പത്തേത് പോലെ തന്നെ ഇതിനോടൊന്നും റിതു ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം ജിയ പറയുന്നതില്‍ എന്തെങ്കിലും ശരിയുണ്ടോ എന്ന് റിതു തന്നെ വ്യക്തമാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. റിതുവിനാണ് ഇതില്‍ വ്യക്തത വരുത്താനാവുക ഫിനാലെയ്ക്ക് ശേഷം ഇത് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. റിതു ഇതുവരെയും പ്രതികരിച്ചിട്ടില്ല