കൊവിഡ് ബാധിച്ച് ജീവനക്കാരന്‍ മരിച്ചാൽ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം, മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം, ജീവനക്കാരെ നെഞ്ചോട് ചേർത്ത് റിലയൻസ്

മുംബൈ:കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ റിലയന്‍സ് ഫൗണ്ടേഷന്‍. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്.

വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും. ജീവനക്കാരന്റെ പേരിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുടര്‍ന്നും പൂര്‍ണമായും റിലയന്‍സ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ ഇത് തുടരും

കോവിഡ് ബാധിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക അവധിയും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ, മുന്‍കരുതല്‍, ശുചിത്വം എന്നിവ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News