കൊച്ചി:വൈറ്റിലയിലെ വാടക വീട്ടില്‍ ട്രാന്‍സ് ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നു രാവിലെയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പനിയും ഛര്‍ദിയുമായി മുറിയില്‍ തന്നെ കഴിയുകയായിരുന്നു ഇവര്‍. സുഹൃത്തുക്കളാണ് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
സംഭവത്തില്‍ ദുരൂഹതയില്ലെന്നു ഇന്‍ക്വസ്റ്റ് നടത്തിയ മരട് ഇന്‍സ്പെക്ടര്‍ വിനോദ് അറിയിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News