26.3 C
Kottayam
Tuesday, November 5, 2024
test1
test1

തലയിണയുടെ അടിയില്‍ പിച്ചാത്തി, വാതിലിനു പകരം ഗ്യാസ് സിലിണ്ടർ, കണ്ണു നിറയിച്ച് ബിഗ് ബോസ് താരം

Must read

കൊച്ചി:ബി​ഗ് ബോസ് സീസൺ 3 ഉദ്യോ​ഗമായ നിമിഷങ്ങളിലൂടെയും കണ്ണുകള്‍ നനയിക്കും മുന്നോട്ട് പോകുകയാണ്. ഈ സീസണിലെ ‘പുതുമുഖം’ എന്നു വിളിക്കാവുന്ന മത്സരാര്‍ഥിയാണ് സായ് വിഷ്‍ണു. സിനിമാ നടന്‍ ആവുകയെന്നതാണ് സായ്‍യുടെ ആഗ്രഹം. ആ മേഖലയില്‍ ഉയരങ്ങളിലെത്തണമെന്നും ഈ ചെറുപ്പക്കാരന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴിതാ വീക്കിലി ടാസ്ക്കിൽ ബി​ഗ് ബോസ് നൽകിയ വീട് എന്ന ഓപ്ഷനെ പറ്റി മനസ്സ് തുറക്കുകയാണ് സായ്. തന്റെ ഏറ്റവും വലിയൊരു സ്വപ്നമാണ് നല്ലൊരു വീടെന്നതെന്ന് സായ് പറയുന്നു.

ജനിച്ചിട്ട് ഇന്ന് വരെ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല, അതിന് ഒരു കാരണം വീടാണ്. ഇങ്ങോട്ട് വരുന്ന തലേദിവസം വരെ തലയിണയുടെ അടിയില്‍ പിച്ചാത്തിയും വാതിലിൽ ഗ്യാസ് സിലിണ്ടറും വച്ച് അടച്ചാണ് കിടന്നത്. എനിക്ക് നല്ല വീട് ഇല്ല. അമ്മയും അനിയത്തിയും ഉണ്ട്. പക്ഷേ പുറത്ത് ഷീറ്റ് വച്ച് മറച്ചൊരു ബാത്ത്റൂമിലാണ് അവർ കുളിക്കുന്നത്. അവര്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ അരെങ്കിലും ഉണ്ടോ എന്നൊക്കെ നോക്കിയതിന് ശേഷമേ, അവരെ കുളിക്കാനിറക്കു. എന്‍റെ വലിയയൊരു പ്രശ്നമാണ് വീട്. ആദ്യമൊക്കെ ജോയിന്റ് ഫാമിലിയിലാണ് താമസിച്ചത്.

അച്ഛനാണെങ്കില്‍ ഭയങ്കര പാവമാണ്. അതുകൊണ്ട് റെസ്പോന്‍സിബിലിറ്റികളൊന്നും അന്നൊന്നും അച്ഛന്‍ ഏറ്റെടുക്കത്തില്ല. ഒരു സമയം വരെ അമ്മയായിരുന്നു അച്ഛന്‍റെ റോളുകൂടി ചെയ്തത്. അപ്പോഴെക്കെ ഞാന്‍ പഠിക്കുന്ന സമയമായിരുന്നു. ഞങ്ങള്‍ വാടകയ്ക്ക് പോകുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ടാകുമെന്ന്. ഇപ്പോള്‍ എന്‍റെ അനിയത്തി ഒരു ആവശ്യം പറഞ്ഞാല്‍ ഞാന്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും കേരളം മുഴുവന്‍ തെരയും.

അച്ഛന് 2500രൂപയാണ് അന്ന് ശമ്പളം. അതില്‍ 1000രൂപ എടുത്ത് വീട്ടില്‍ കൊടുത്താ പിന്നെ ഒന്നും ഇല്ല. അങ്ങനെയിരിക്കെ അച്ഛന്‍റെ സ്ഥലം ഇഷ്ട ദാനമായി കിട്ടി. ഞങ്ങളൊരു ഒറ്റമുറി ഷെഡ് വച്ചു. അതില്‍ തന്നെ പഠിത്തവും അടുക്കളയും എല്ലാം. അങ്ങനെ ഇഎംഎസ് ഭവന പദ്ധതിയില്‍ 75000കിട്ടി അതുണ്ട് തറകെട്ടി. കെട്ടി പൊക്കിയപ്പോഴേക്കും ഞങ്ങടെ കയ്യിലെ കാശ് തീര്‍ന്നു. കടം വാങ്ങാനും ഇനി ആരുമില്ല. അനിയത്തി വലുതായി വന്നപ്പോഴാണ്, ജിഷയുടെ കേസ് വന്നത്. അത് കേട്ടപ്പോ സത്യത്തില്‍ ഞാന്‍ കിടുങ്ങി പോയി. അങ്ങനെ ഷെഡ്ഡില്‍ നിന്ന് പണി പൂര്‍ത്തിയാക്കാത്ത വീട്ടിലേക്ക് കേറി. അനിയത്തിക്ക് ഫുള്‍ എ പ്ലസ് കിട്ടിയപ്പോ കസിന്‍സ് ഒരു ഫോണ്‍ വാങ്ങിക്കൊടുത്തു.

ബിഗ് ബോസ് പോലും അച്ഛനും അമ്മയും കാണുന്നുണ്ടാകില്ല. കാരണം വീട്ടില്‍ ടിവിയില്ല. ഇവിടെ നിക്കുമ്പോഴും സമാധാനത്തോടെയല്ല ഞാന്‍ കഴിയുന്നത്. വീട്ടുകാർ അങ്ങനെ ഒരു സാഹചര്യത്തിൽ കഴിയുമ്പോ എനിക്ക് ഈ സുഖ സൗകര്യങ്ങളൊന്നും പറ്റുന്നില്ല. ഞാന്‍ എന്ത് വാങ്ങിയാലും അത് വീട്ടുകാര്‍ക്കും കൂടിയാണ് വാങ്ങിക്കാറുള്ളത്. അവര്‍ക്ക് കിട്ടാത്തത് എനിക്ക് കിട്ടുമ്പോ പ്രാന്താകും. കാരണം അവര്‍ക്കില്ലാത്തതൊന്നും എനിക്ക് വേണ്ട. ഞാന്‍ എഞ്ചിനിയറിംഗിന് പഠിക്കുമ്പോ അമ്മയ്ക്ക് ഹാര്‍ട്ടിന് ഒരു ഓപ്റേഷന്‍ വേണ്ടി വന്നു. അന്ന് മുതലാണ് ഞാന്‍ ജോലിക്ക് ഇറങ്ങിയത്.

അന്യായം എന്ന് കണ്ടാല്‍ എനിക്ക് ചോദിക്കാതിരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ബന്ധുക്കളായിട്ടൊന്നും ഞാന്‍ റിലേഷനിൽ ഇല്ല. പിന്നെ വീട് പണിയാന്‍ എടുത്ത ലോണിന് ജപ്തി വന്നു. അത് വരുമ്പോ എനിക്ക് എങ്ങനെങ്കിലും കൊണ്ട് അടക്കും. ഇപ്പഴും ജപ്തി നടക്കുകയാണ്. കൂറേ പേര് എന്നെ ചതിച്ചു. എന്‍റെ കൂടെ ആരും ഇല്ല.

ഞങ്ങളെ വീട് കളിയാക്കി പുത്തന്‍ ചിറ പാലസ് എന്നാണ് എല്ലാരും വിളിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ എനിക്കൊരു കൊട്ടാരം വയ്ക്കണം. എന്‍റെ സ്വപ്നങ്ങള്‍ക്കൊന്നും ഒരു പരിധിയിയും ഇല്ല. ഈ ഇല്ലായ്മകളാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ഞങ്ങളാണ് കുക്ക് ചെയ്യുന്നത്. അതുകൊണ്ടാകും ഇവിടെ വന്നും ഞാന്‍ അടുക്കളയില്‍ നിന്ന് മാറാത്തത്. എന്തായാലും എനിക്കൊരു സിനിമാ നടനാകണം. അമ്മയുടെ ആ​ഗ്രഹവും അതാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ചരക്ക് വാൻ മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് പരിക്ക്, രക്ഷാപ്രവർത്തനത്തിന് എ.എ. റഹീം എം.പിയും

കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം...

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.