കോടികള്‍ക്കൊന്നും ഒരു വിലയില്ലേ? പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം:ഇ എം സി സിയുമായി ഒരു കരാറുമില്ല. ഫിഷറീസ് വകുപ്പിന് മുന്നില്‍ ഇത്തരമൊരു അപേക്ഷയേ വന്നിട്ടില്ലന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.അപേക്ഷ പോലും ഇല്ലാത്ത കാര്യത്തിന് താന്‍ മറുപടി പറയേണ്ട ആവശ്യമില്ല.

വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്ന പ്രശ്‌നമില്ല. നടക്കാത്ത കാര്യത്തെ കുറിച്ച്‌ കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ആവശ്യമില്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏറ്റുപിടിക്കുന്ന ജോലിയല്ല തനിക്കുളളത്. അദ്ദേഹത്തിന് ഒരു പണിയുമില്ല. മുങ്ങിച്ചാകാന്‍ പോകുമ്പോൾ ആശങ്കയുണ്ടാക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറിയിരിക്കുകയാണെന്നും എന്ത് ചെയ്യാനാണെന്നും മന്ത്രി ചോദിച്ചു. അയ്യായിരം കോടിയുടെ അഴിമതിയെന്നാണ് പറയുന്നത്. ഈ കോടികള്‍ക്കൊന്നും ഒരു വിലയില്ലേയെന്നും മന്ത്രി പരിഹസിച്ചു.

കേരള തീരത്ത് അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News