Entertainment
‘തടിവയ്ക്കുന്ന പോലെ എല്ലാ കാര്യങ്ങളും എളുപ്പമായിരുന്നെങ്കില്‍’; പുതിയ ചിത്രം പങ്കുവെച്ച് ഭാവന
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളുരുവില്‍ താമസമാക്കിയ ഭാവന അഭിനയ രംഗത്ത് ഇപ്പോള്‍ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ലോക്ക്ഡൗണ്‍ കാല വീട്ടിലിരിപ്പുകൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും ഭാവന പറയുന്നു. ‘എല്ലാ കാര്യങ്ങളും തടിവയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു’ എന്നാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഭാവന കുറിച്ചത്.
https://www.instagram.com/p/CGJh-6VlRxp/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News