തോക്കിന്‍മുനയില്‍ നിര്‍ത്തി 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചു പേര്‍ അറസ്റ്റില്‍

ജംഷഡ്പൂര്‍: തോക്കിന്‍മുനയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ജംഷ്ഡ്പൂരിലാണ് സംഭവം. സുഹൃത്തിനെ കെട്ടിയിട്ടതിന് ശേഷമായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടിയും സുഹൃത്തും കൂടി ബാഗ്‌ബേര മേഖലയില്‍ നില്‍ക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി സുഹൃത്തിനെ കെട്ടിയിട്ട് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് തമിഴ് വണ്ണന്‍ പറഞ്ഞു.

കേസിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നും ഇയാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചുവെന്നും സൂപ്രണ്ട് അറിയിച്ചു. മറ്റ് നാല് പേരെ റിമാന്‍ഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു സംഘമാളുകളെത്തി തന്നെ തട്ടികൊണ്ട് പോകുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News