33.4 C
Kottayam
Thursday, March 28, 2024

തേനീച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു; മകന്റേയും സഹോദരന്റേയും നില അതീവ ഗുരുതരം

Must read

പാലക്കാട്: പാടത്തു ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ തേനീച്ചയുടെ കുത്തേറ്റു മരിച്ചു. രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം ശാന്തി നിവാസില്‍ സുകുമാരന്‍ (78) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും 2 ജോലിക്കാരും തേനീച്ചയുടെ ആക്രമണത്തിന് ഇരയായി. മകന്റെയും സഹോദരന്റെയും നില അതീവ ഗുരുതരമാണ്.മകന്‍ സുധീപ് (36), സഹോദരന്‍ രാമചന്ദ്രന്‍ (71) എന്നിവര്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

പുല്ലുവെട്ടു തൊഴിലാളികളായ എലപ്പുള്ളിയിലെ രാമന്‍ (40), സഹദേവന്‍(38) എന്നിവര്‍ക്കും കുത്തേറ്റെങ്കിലും ഇവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നതിനാല്‍ പരുക്കു ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു അപകടം. പാടത്തു പുല്ലുവെട്ടാനാണ് ഇവര്‍ എത്തിയത്. രാമനും സഹദേവനും പുല്ലു വെട്ടുന്നതിനിടെ തൊട്ടപ്പുറത്തായി സുകുമാരനും രാമചന്ദ്രനും മകന്‍ സുധീപും മറ്റു പണികളില്‍ ഏര്‍പ്പെട്ടിരുന്നു.

ഇതിനിടെയാണു കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നു തേനീച്ചക്കൂട്ടം ഇളകിയത്. സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രാമനും സഹദേവനും തലയ്ക്കു കുത്തേറ്റില്ല. എന്നാല്‍ മറ്റു മൂവര്‍ക്കും തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റു. ഇവരുടെ ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുകുമാരനെ രക്ഷിക്കാനായില്ല. രാമചന്ദ്രന്റെയും സുധീപിന്റെയും തലയ്ക്കാണു പരുക്ക്. രാമചന്ദ്രന്‍ കര്‍ഷകനാണ്. സുധീപ് കോയമ്പത്തൂര്‍ കരൂര്‍ വൈശ്യ ബാങ്ക് ഉദ്യോഗസ്ഥനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week