25.1 C
Kottayam
Friday, May 24, 2024

‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

Must read

കോഴിക്കോട്: സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സംവിധായകനായ ബേസിൽ ജോസഫാണു സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ‘കൊമ്പ്’ തലയിൽ ധരിച്ചു നിൽക്കുന്ന വിഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്.

‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വിഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വിഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം. ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണു സഞ്ജു നാട്ടിലെത്തിയത്.

ചെന്നൈയിൽ നടന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളും സഞ്ജു സാംസൺ നയിച്ച ഇന്ത്യൻ ടീം വിജയിച്ചിരുന്നു. അർധ സെഞ്ചറി ഉൾപ്പെടെ നേടി സഞ്ജു മികച്ച ബാറ്റിങ് പ്രകടനവും ഈ പരമ്പരയിൽ പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സാംസണ്‍ ഐ.പി.എല്ലില്‍ സൂപ്പര്‍താരമാണ്. രാജസ്ഥാന്റെ നായകനായ സഞ്ജു ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിനെ ഫൈനലില്‍ എത്തിച്ച നായകന്‍ കൂടിയാണ്.

ഐ.പി.എല്ലില്‍ അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെങ്കിലും കേരളത്തിന് വേണ്ടിയും കളിക്കണമെന്ന ഉപദേശവുമായി ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്ത് രംഗത്തെത്തിയിരുന്നു 2019ലാണ് സഞ്ജു അവസാനമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിച്ചത്.

‘അവന്‍ സ്ഥിരതയുള്ളവനായിരിക്കണം. നോക്കൂ, എല്ലാവരും ഐ.പി.എല്ലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ കേരളത്തില്‍ നിന്നാണ്, അദ്ദേഹത്തെ എപ്പോഴും പിന്തുണച്ചിട്ടുള്ള ഒരാളാണ് ഞാന്‍. അണ്ടര്‍ 14 മുതല്‍ അവന്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കീഴില്‍ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ അദ്ദേഹത്തിന് ക്യാപ് നല്‍കിയത് ഞാനാണ്. ഇപ്പോള്‍ എനിക്ക് അവനോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഒരു കാര്യമാണ്. അവന്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിക്കാന്‍ ആരംഭിക്കണം,’ ശ്രീശാന്ത് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ഐ.പി.എല്‍ വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ സ്റ്റേറ്റിന് വേണ്ടി കളിക്കുന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന് ധാരാളം നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കട്ടെ എന്നും ശ്രീശാന്ത് പറഞ്ഞു.

‘അതെ, ഐ.പി.എല്‍ വളരെ പ്രധാനമാണ്. ഐ.പി.എല്‍ അദ്ദേഹത്തിന് പ്രശസ്തിയും സമ്പത്തും ലോകമെമ്പാടുമുള്ള എല്ലാം നല്‍കും. എന്നാല്‍ എനിക്ക് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് പറയാനുള്ളത്. ഏതൊരു ക്രിക്കറ്റ് കളിക്കാരനെ സംബന്ധിച്ചും അവര്‍ സംസ്ഥാന ടീമിന് വേണ്ടി, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വളരെ നന്നായി കളിക്കാന്‍ തുടങ്ങണം. സഞ്ജു കേരളത്തിനായി കളിക്കാന്‍ വന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തണം. സെഞ്ച്വറി മാത്രമല്ല, ഡബിള്‍ സെഞ്ച്വറികള്‍ അടിക്കാന്‍ ശ്രമിക്കണം. വരൂ, കേരള ടീമിനായി രഞ്ജി ട്രോഫി നേടൂ! വിജയ് ഹസാരെ ട്രോഫിയും നേടികൊടുക്കു. അപ്പോള്‍ കേരള ക്രിക്കറ്റ് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും,’ ശ്രീശാന്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week