News

രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തുന്ന മുഖ്യമന്ത്രിമാര്‍ ഇവര്‍; ജനപ്രിയ മുഖ്യമന്ത്രിമാര്‍ ആരൊക്കെയെന്ന് അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തുന്ന 10 മുഖ്യമന്ത്രിമാരില്‍ ഏഴുപേര്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) യില്‍ നിന്നുള്ളവരാണെന്ന് സര്‍വ്വേ. അതേസമയം തന്നെ ജനപ്രിയ മുഖ്യമന്ത്രിമാര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണെന്ന് ഐഎഎന്‍എസ് സിവോട്ടര്‍ സ്റ്റേറ്റ് ഓഫ് നേഷന്‍ 2021 സര്‍വേ പറയുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസം, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദേശീയ ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ ഭരണ സാധ്യതയുള്ളതായും പ്രവചനമുള്ളതായിട്ടാണ് സൂചന. അതേസമയം, റേറ്റിംഗ് വച്ചുനോക്കുമ്പോള്‍ തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും മുഖ്യമന്ത്രിമാരാണ് ഏറ്റവും താഴെയുള്ളവര്‍. ഇത് ഈ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധത ചൂണ്ടിക്കാണിക്കുന്നു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികാണ് രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയെന്നാണ് സര്‍വേയില്‍ പറയുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ആന്ധ്രാപ്രദേശിലെ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയും തൊട്ടുപിന്നാലെയുണ്ട്. എന്നാല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവര്‍ ജനപ്രീതി കുറഞ്ഞവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ജനപ്രീതി കൂടുതലാണ്. എന്നാല്‍ ബിജെപി അല്ലെങ്കില്‍ സഖ്യകക്ഷികള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശ്, കര്‍ണാടക, ബീഹാര്‍ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. രാജ്യത്താകമാനം 30,000 ത്തിലധികം ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button