News
പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കാര്‍ കാറിന് പിന്നില്‍ ഇടിച്ചു; പ്രമുഖ നടന്‍ മര്‍ദ്ദിച്ചതായി പരാതി
കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ മഹേഷ് മഞ്ജരേക്കര്‍ക്കെതിരെ കേസ്. വെള്ളിയാഴ്ച രാത്രി പൂനെ-സോളാപൂര്‍ ഹൈവേയില്‍ വച്ച് ഒരാളെ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് ആരോപണം. കൈലാസ് സത്പൂട്ട് എന്നയാളാണ് പരാതിക്കാരന്‍.
വണ്ടി ഓടിക്കുന്നതിനിടയില്‍ മഹേഷ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കൈലാസിന്റെ വാഹനം അദ്ദേഹത്തിന്റെ കാറിന് പിന്നില്‍ ഇടിച്ചു. ഇതിനുപിന്നാലെ കാറില്‍ നിന്നിറങ്ങിവന്ന മഹേഷ് തന്നെ അടിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. മഹേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News