തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധന നടത്താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് സിബിഐ.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജ്ജുന്‍, കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്.
സെപ്തംബര്‍ 16 ന് ഇവരെ കോടതിയില്‍ വിളിപ്പിച്ച് നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന് അന്വേഷിക്കും. പരിശോധനയ്ക്ക് തയ്യാറാകുന്നവരെ, കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തോ കൊച്ചിയിലോ പരിശോധന നടത്താനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News