News

കന്യകമാരെ വില്‍പ്പനയ്ക്ക് വെയ്ക്കുന്ന ഒരു ഇന്ത്യന്‍ ഗ്രാമം! ഇപ്പോഴും പിന്തുടരുന്ന ചില വിചിത്ര ആചാരങ്ങള്‍

ശിവപുരി: ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ഒരു ഇന്ത്യന്‍ ഗ്രാമമുണ്ട്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്തരം വളരെ ദാരുണമായ ഒരു സമ്പ്രദായം ഇപ്പോഴും നടക്കുന്നത്. കന്യകമാരെയാണ് കൂടുതല്‍ ആളുകളും വാങ്ങാനെത്തുന്നത്. മാര്‍ക്കറ്റ് കൂടുതല്‍ കാന്യകമാര്‍ക്ക് ആയതിനാല്‍ തന്നെ, കന്യകമാര്‍ക്ക് വിലയും കൂടും. പെണ്‍കുട്ടികളുടെ വില 15,000 മുതല്‍ 4 ലക്ഷം രൂപ വരെയാണെന്ന് പറയപ്പെടുന്നു. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് മറ്റ് വഴികളില്ലാതെയാണ് പെണ്മക്കളെ മാര്‍ക്കറ്റില്‍ കൊണ്ടുചെന്നാക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മധ്യപ്രദേശില്‍ മാത്രമല്ല, ഗുജറാത്തിലെ ചില പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് നവഭാരത് പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ധദീച്’ എന്നാണ് ഇവിടുത്തുകാര്‍ ഈ സമ്പ്രദായത്തെ വിളിക്കുന്നത്. വിവാഹം കഴിഞ്ഞതോ കഴിയാത്തതോ ആയ സ്ത്രീകളെ പണം കൊടുത്ത് വാങ്ങി, കുറച്ച് മാസത്തേക്കോ വര്‍ഷത്തേക്കോ വാടകയ്ക്കെടുക്കുന്നതാണ് ഈ സമ്പ്രദായം. ഇതിനെതിരെ നാട്ടിലുള്ളവര്‍ ആരും പരാതിപ്പെടാന്‍ തയ്യാറാകാത്തതിനാല്‍ ഈ ദുരാചാരം ഇപ്പോഴും പിന്തുടരപ്പെടുന്നു.

സ്ത്രീകളെ ഒരു വര്‍ഷം വരെ വാടകയ്ക്ക് നല്‍കുന്നതാണ് ഈ ആചാരം. സമ്പന്നരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോഴും, ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴും ഇവര്‍ ഈ ചന്തയിലെത്തി സ്ത്രീകളെ വിലയ്ക്ക് വാങ്ങും. കുറഞ്ഞ വിലയ്ക്ക് ഒരു സ്ത്രീയെ പ്രതിമാസം, അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഭാര്യയായി വാടകയ്ക്ക് എടുക്കുകയാണ് പതിവ്. ഇങ്ങനെ വാടകയ്ക്ക് വാങ്ങുകയാണെങ്കിലും ഇതിനെ വിവാഹമായിട്ടാണ് ഇവര്‍ കാണുന്നത്. വരണമാല്യമോ താലിയോ ഒന്നുമുണ്ടാകില്ല, 10 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ മാത്രമേ ഉണ്ടാവുകയുള്ളു. പെണ്‍കുട്ടിയും പുരുഷനും പരസ്പരം ഒപ്പിട്ടാല്‍ ‘വാടക കല്യാണം’ കഴിഞ്ഞു.

ഇങ്ങനെ ആളുകള്‍ക്ക് മറ്റുള്ളവരുടെ ഭാര്യയെയോ, മരുമകളെയോ, മകളെയോ വരെ പണം നല്‍കി വാടകയ്ക്ക് എടുക്കാം. കരാര്‍ ഉറപ്പിച്ചതിന് ശേഷം, 10 മുതല്‍ 100 രൂപ വരെയുള്ള സ്റ്റാമ്പ് പേപ്പറില്‍ വാങ്ങുന്നയാളും സ്ത്രീയും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നു. ദൂരെ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി സ്ത്രീകളെ വാടകയ്ക്കെടുക്കുന്നു. കരാര്‍ അവസാനിച്ചാല്‍ അത് പുതുക്കണമോ കരാര്‍ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം പുരുഷനാണ്. ഒരു മണിക്കൂര്‍, മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും കരാര്‍. കരാര്‍ അവസാനിച്ചാല്‍, സ്ത്രീകളുടെ ഈ താല്‍ക്കാലിക ഭര്‍ത്താക്കന്മാര്‍ക്ക് മറ്റ് പുരുഷന്മാരുമായി വ്യത്യസ്തമായ കരാര്‍ ഉണ്ടാക്കാനും അവരെ പുതിയ ഉടമയ്ക്ക് കൈമാറാനും കഴിയും.

‘നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഇവിടെ ഇങ്ങനെയാണ്. കരാര്‍ തീരുന്നതിനു മുന്നേ ഭര്‍ത്താക്കന്മാര്‍ മറ്റ് പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാര്യമാരെ വില്‍ക്കും. അവര്‍ക്ക് പണം ഇല്ലാതെ വന്നാല്‍ അവര്‍ തങ്ങളുടെ ഭാര്യാമാരെ മാര്‍ക്കറ്റില്‍ എത്തിക്കും’, ശിവപുരിയിലെ ഒരു യുവതി പറയുന്നു.

ചില പുരുഷന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വരെ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്ത സംഭവങ്ങളുമുണ്ട്. ഭാര്യമാരെ യാതൊരു മടിയുമില്ലാതെ, സന്തോഷത്തോടെ വാടകയ്ക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ ആണ് ഇവിടെയുള്ളത്. പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമായി ഇത് മാറുകയും ചെയ്യുന്നുണ്ട്. സ്ത്രീ ആണ് ഇടയ്ക്ക് വെച്ച് കരാര്‍ ലംഘിക്കുന്നതെങ്കില്‍ അവര്‍ ഒരു നിശ്ചിത തുക ഭര്‍ത്താവിന് നല്‍കേണ്ടതാണ് വരുന്നു. മാര്‍ക്കറ്റില്‍ അവിവാഹിതരായ പെണ്‍കുട്ടികളാണ് കൂടുതലും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button