നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി(90) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

ഇന്ദന്‍സിന്റെ അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. ഇവരുടെ ഒന്‍പത് മക്കളില്‍ മൂന്നാമത്തെ ആളാണ് ഇന്ദ്രന്‍സ്. ശാന്തകുമാരിയാണ് ഇന്ദ്രന്‍സിന്റെ ഭാര്യ. മഹിത, മഹേന്ദ്രന്‍ എന്നിവരാണ് മക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News