ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐ.എം.എ ഗൂഢാലോചന നടത്തുന്നു; വിദ്വേഷപ്രചരണവുമായി ബാബരാംദേവിന്റെ സഹായി
ഡെറാഡൂണ്‍: അലോപ്പതി ചികിത്സാരീതിക്കെതിരെ സംസാരിച്ചതിന് യോഗാ ഗുരു ബാബാരാംദേവ് നിയമനടപടിയെ അഭിമുഖീകരിക്കുന്നതിനിടെ ഐഎംഎയ്‌ക്കെതിരെ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ സഹായി. രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐ.എം.എ ഗൂഢാലോചന നടത്തുന്നു എന്നാണ് രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ രംഗത്ത് വന്നിരിക്കുന്നത്.
രാംദേവിനോട് എന്ന രീതിയില്‍ ബാലകൃഷ്ണയുടെ പ്രതികരണത്തിനെതിരെയും ഐ.എം.എ രംഗത്തെത്തി. ”ബാബാ രാംദേവിനെ ആക്രമിക്കുന്നതിലൂടെ യോഗയേയും ആയുര്‍വേദത്തെയും മോശപ്പെടുത്തുകയാണ് ഐഎംഎ ചെയ്യുന്നത് രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണ്”.
ഐ.എം.എ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ആരോപിച്ചു. ഇക്കാര്യത്തില്‍ പൗരന്മാര്‍ ഉണര്‍ന്നില്ലെങ്കില്‍ ഭാവി തലമുറ നിങ്ങള്‍ക്ക് മാപ്പു തരില്ല എന്നും പറഞ്ഞു. ട്വീറ്റിലൂടെയാണ് ബാലകൃഷ്ണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഐഎംഎയും ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നു. വലിയ ജനപിന്തുണയുള്ളവര്‍ ഇത്തരത്തില്‍ അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡോ. ഡി.ഡി ചൗധരി പറഞ്ഞു.
അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. രാംദേവിനെതിരേ നടപടിയെടുക്കാന്‍ ഐഎംഎ യുടെ ഉത്തരാഖണ്ഡ് വിഭാഗം പ്രസിഡന്റ് ഡോ. അജയ് ഖന്ന മുഖ്യമന്ത്രി തീറത്ത് സിംഗിനും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു.