തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോണ്‍സര്‍ വേണുഗോപാല്‍ ആണെന്നും സ്വപ്‌നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല. സ്വപ്‌നയ്ക്ക് എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലി ലഭിച്ചത് വേണുഗോപാല്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായിരിക്കെയായിരുന്നു. വേണുഗോപാലിന്റെ നേരിട്ടുള്ള ഇടപെടല്‍ ഇതില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ തയാറാണ്.
കോണ്‍സുലേറ്റില്‍ സ്വപ്‌നയെ ശിപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവ് ആരാണെന്ന് അന്വേഷിക്കണം. കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന 2012- 2014 കാലഘട്ടത്തില്‍ നടന്ന ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.