പോലീസുകാരന് കൊവിഡ്; പേട്ട സ്‌റ്റേഷനിലെ 12 പോലീസുകാര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേട്ട സ്റ്റേഷനിലെ 12 പോലീസുകാര്‍ ക്വറന്റൈനില്‍ പ്രവേശിച്ചു. കണ്ടെയ്‌മെന്റ് സോണില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പോലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായത്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥരും മൂന്ന് ട്രെയിനികളുമാണ് ക്വാന്റൈനില്‍ പോയത്.

രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എ.ആര്‍ ക്യാബിലെ ഒരു പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാകുമാരിയില്‍ നിന്ന് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയതിലൂടെയാകാം തലസ്ഥാന നഗരത്തില്‍ വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളികള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News