തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ രംഗത്ത്. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെയാണ് ജയശങ്കര്‍ പരിഹസിച്ചിരിക്കുന്നത്.
മടിയില്‍ കനമില്ല; വഴിയില്‍ ഭയമില്ല എന്ന ഹാഷ്ടാഗിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി. പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴില്‍ 1,70,000രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാന്‍ മറക്കരുതെന്നും’ ജയശങ്കര്‍ പരിഹസിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News