കോട്ടയം: പട്ടാപകല്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. കല്ലെറിയുന്നവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ നാട്ടുകാര്‍. കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ് ഉണ്ടായത്.
നാട്ടുകാരും പോലീസും പ്രദേശമാകെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. പോലീസെത്തിയതോടെ കല്ലേറും നിലച്ചു. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകള്‍ക്ക് നേരെ എറിഞ്ഞത്.
ആരാണ് ചെയ്യുന്നതെന്ന് കണ്ടെത്തന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അയല്‍പക്കത്തുള്ളവര്‍ ഒത്ത് കൂടി കല്ലെറിയുന്നവരെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News