NationalNews

ബോളീവിയയെ പിന്നിലാക്കി; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയില്‍

ന്യൂഡൽഹി:ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് കിഴക്കൻ ലഡാക്കിൽ നിർമിച്ച് ഇന്ത്യ. 19,300 അടി ഉയരത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (ബി.ആർ.ഒ) റോഡ് നിർമിച്ചതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ബൊളീവിയയിൽ ഉതുറുങ്കു അഗ്നിപർവ്വതത്തിനടുത്തുള്ള 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോർഡ് ഇത് തകർത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ ചുമാർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ഉംലിംഗ്ല ചുരം വഴി ബന്ധിപ്പിക്കുന്നതാണ് 52 കിലോമീറ്റർ നീളമുള്ള ഈ റോഡ് റോഡ്. ലേയിൽ നിന്ന് ഡെംചോക്കിനേയും ചിസംലെയെയും ബന്ധിപ്പിക്കുന്ന ഈ പാത പ്രാദേശിക ജനങ്ങൾക്ക് ഒരു അനുഗ്രഹമാണെന്നും ഇത് ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു.

കഠിനമായ വെല്ലുവിളികൾ നേരിട്ടാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ റോഡ് നിർമാണം പൂർത്തിയാക്കിയത്. ശൈത്യകാലത്ത്, താപനില -40 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്ന മേഖലയിൽ ഓക്സിജന്റെ അളവ് സാധാരണ പ്രദേശത്തിനേക്കാൾ 50 ശതമാനം കുറവാണ്. അപകടകരമായ ഭൂപ്രകൃതിയിലും അതിതീവ്ര കാലാവസ്ഥയിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനക്കരുത്ത് കൊണ്ടാണ് ബി.ആർ.ഒ ഈ നേട്ടം കൈവരിച്ചതെന്നും സർക്കാർ പറഞ്ഞു.

എവറസ്റ്റിന്റെ ബേസ് ക്യാമ്പിനേക്കാൾ ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്പ് ആകട്ടെ 16,900 അടിയിലും 17,700 അടി ഉയരത്തിലുള്ള സിയാച്ചിൻ ഹിമാനിയേക്കാൾ ഉയരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker