ഏയ്ഞ്ചലെ, ഇത് തന്റെ സ്ട്രാറ്റജി ആണൊന്നൊന്നും അറിഞ്ഞുടാ…ഇത്രയും പൊട്ടിയാകല്ലേ പെണ്ണെ
കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു ജയിലിലേക്ക് പോവാനുള്ളവരെ ബിഗ് ബോസ്സ് തിരഞ്ഞെടുത്തത്. മോശം പ്രകടനമായിരുന്നു എന്ന് തോന്നുന്നവരെ തിരഞ്ഞെടുക്കാനായാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. സായ് വിഷ്ണുവും സജ്‌നയുമൊക്കെയുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ പേരും പറഞ്ഞ പേരുകള്‍ സൂര്യയുടേതും മിഷേലിന്റേയുമായിരുന്നു. സന്തോഷത്തോടെ മിഷേല്‍ ഈ തീരുമാനത്തെ ഏറ്റെടുത്തപ്പോള്‍ സൂര്യ വികാരഭരിതയാവുകയായിരുന്നു.
ഇപ്പോൾ ഇതാ ഈ എപ്പിസോഡിനെകുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിരിക്കുകയാണ് സീരിയൽ താരം അശ്വതി
ഏയ്ഞ്ചലെ, ഇത് തന്റെ സ്ട്രാറ്റജി ആണൊന്നൊന്നും അറിഞ്ഞുടാ. എനിക്കങ്ങു ഭയങ്കര ഇഷ്ട്ടായി സംസാരമൊക്കെ. ഇത്രയും പൊട്ടിയാകല്ലേ പെണ്ണെ, ഈ 17 പേർക്കും ഇതുവരെ ഗെയിം എന്താണെന്നെ തലയിൽ കയറിയിട്ടില്ലേ? ജയിലിൽ പോകാനുള്ള നോമിനേഷൻസ് കേട്ട് ചിരിയാ വന്നത്. സൂര്യയെ ജയിലിൽ പറഞ്ഞു വിട്ടത് കഷ്ട്ടായി. കുട്ടി സജീവമായി എല്ലാ പ്രശ്നങ്ങളുടേം നടുക്ക് വന്ന് തലയാട്ടി നിൽപ്പൊണ്ടാരുന്നു. ഒറ്റയ്ക്ക് നിന്നു, അമ്മ പറഞ്ഞുവിട്ട കാര്യങ്ങളെല്ലാം ഓർത്തോർത്തു പഠിക്കുന്നുണ്ടായിരുന്നു. എന്നിട്ടും സജീവമല്ല എന്നൊരു നിസ്സാര കാരണത്തിന്. ഇങ്ങനെയാണ് അശ്വതി കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ച് കുറിച്ചത്.
ശെരിക്കു പറഞ്ഞാൽ ഫിറോസ് സജ്‌ന മാത്രമേ എന്തേലുമൊക്കെ ചെയ്യുന്നുള്ളൂ. നോബി ചേട്ടൻ മിണ്ടാതിരിക്കുന്നുണ്ടേലും കളിയാക്കാൻ മിടുക്കു കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് മിഷേലിനെ. വന്ന് വന്ന് ചൊറിഞ്ഞു ചൊറിഞ്ഞു ആണേലും ഫിറോസ് സജ്‌ന മാത്രമേ വന്ന ഉദ്ദേശം നടത്തുന്നുള്ളു. ഹാ അവരെലും കളിക്കട്ട്. അതേലും കാണാമെന്നും അശ്വതി പറയുന്നു.