സായി വിഷ്ണുവിനെ കെട്ടിപ്പിടിച്ച് സജ്ന ഫിറോസ്; ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ!
കൊച്ചി:സജ്നയും ഫിറോസും ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലേക്ക് കടന്നതോടെയാണ് ബിഗ് ബോസ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിത്തുടങ്ങിയത്. പുതുമുഖങ്ങൾ ഏറെ ഉണ്ടായതിനാൽ തന്നെ പ്രേക്ഷകർക്ക് എല്ലാവരെയും മനസിലാക്കാൻ അല്പം സമയം വേണ്ടി വന്നു. എന്നാൽ, ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ മുതുമുഖങ്ങളൊക്കെ പ്രേക്ഷകർക്ക് താരങ്ങളായി മാറി.
മത്സരാർഥികളുടെ ഇണക്കവും പിണക്കവുമെല്ലാം പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഈ ആഴ്ച ഹൗസിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമായിരുന്നു സായ് വിഷ്ണുവും സജ്ന ഫിറോസും തമ്മിലുള്ള തർക്കങ്ങൾ . ബിഗ് ബോസ് വീക്കിലി ടാസ്ക്കിനിടയിലുണ്ടായ പ്രശ്നമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് ദിവസമായി ഹൗസിനുള്ളിൽ ഈ പ്രശ്നങ്ങൾ തന്നെയാണ് ചർച്ചയാകുന്നത് . ഇപ്പോഴിത അതിന് ശുഭകരമായ അവസാനം വന്നിരിക്കുകയാണ്.
ബിഗ് ബോസ് ഇരുപതാം ദിവസം പുലർച്ചെ ഉണ്ടായിരുന്ന മോർണിംഗ് ആക്ടിവിറ്റിയിലൂടെയാണ് അവസാനിച്ചത്. ഹൗസില്‍ നിന്ന് കൂടെക്കൂട്ടുന്ന ഒരു അടുത്ത സുഹൃത്ത് ആരെന്ന് പറയുക എന്നതായിരുന്നു ബിഗ് ബോസിന്റെ മോര്‍ണിംഗ് ആക്ടിവിറ്റി. ഓരോരുത്തരായി പേരുകൾ വന്ന് പറയണമായിരുന്നു. ആക്ടിവിറ്റിയിൽ സജിന സായ് വിഷ്‍ണുവിന്‍റെ പേരായിരുന്നു പറഞ്ഞത്.
തങ്ങളുടെ പ്രശ്‍നം ഗെയിമിന്‍റെ ഭാഗമായി സംഭവിച്ചതാണെന്നും അല്ലാതെ വ്യക്തിപരം ആയിരുന്നില്ലെന്നും സജിന പറഞ്ഞു. “ഇവിടുന്ന് ഇറങ്ങുമ്പൊ എനിക്ക് നല്ലൊരു കൂട്ടായിട്ട് ഞാന്‍ സായിയെ കൂട്ടും. എല്ലാവരും പറഞ്ഞു നമ്മുടെ ശത്രുതയെല്ലാം മാറ്റിവച്ചിട്ട് വേണം പുറത്തോട്ട് ഇറങ്ങാനെന്ന്.. ഇവിടെ എന്തോ ആയിക്കോട്ടെ, ഞാന്‍ സായിയെ ആ സമയത്ത് കൂടെ കൂട്ടും. ബാക്കി എല്ലാവരും ഒരുപോലെയാണ്. വെളിയില്‍ ഇറങ്ങുമ്പോൾ എല്ലാവരും ഒന്നുതന്നെയെന്നും സജിന പറയുഞ്ഞു. സജിനയുടെ വാക്കുകൾ ഫിറോസ് മിണ്ടാത നിന്ന്കേൾക്കുകയായിരുന്നു. എല്ലാവരും കയ്യടിയോടെയാണ് സജ്നയുടെ വാക്കുകൾ കേട്ടത്.
സായിയും ആദ്യം തന്നെ സംഭവിച്ചതിനൊക്കെ ക്ഷമ പറയുന്നുണ്ട്. കൂടാതെ , ഫിറോസ് സജ്നയോട് സായിയെ കെട്ടിപ്പിടിക്കാനും പറഞ്ഞു. അപ്പോൾ സായിയും സജ്നയും മുന്നേതന്നെ കെട്ടിപ്പിടിച്ചെന്നും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായും സജ്ന പറയുന്നുണ്ടായിരുന്നു.
സായി മോർണിംഗ് ആക്ടിവിറ്റിയിൽ അഡോണിയുടെയും റംസാൻറെയും പേരായിരുന്നു പറഞ്ഞത്. അഡോണിയും റംസാനും സായിയുടെ പേരും പറഞ്ഞു . എല്ലാവരും തുല്യരാണെന്ന് പറഞ്ഞു കൊണ്ടാണ് സായ് തന്റെ വാക്കുകൾ പറഞ്ഞ് അവസാനിപ്പിച്ചത്. തന്റെ വാക്കുകൾ അവസാനിപ്പിച്ച് പോകാൻ നേരമാണ് ഫിറോസ് ഖാൻ സായ് വിഷ്ണുവിനോട് അവിടെ നിൽക്കാൻ പറയുന്നത്.
ബിഗ് ബോസില്‍ മുന്‍പേ ഇഷ്ടമുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് സായിയെന്നും ഗെയിമിന്‍റെ ഭാഗമായി ഉണ്ടായി പ്രശ്നം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും സായിയോട് സജ്‌ന പറഞ്ഞിരുന്നു.. പിന്നാലെ സജ്നയും ഫിറോസും സായിയെ കെട്ടിപ്പിടിച്ചു. ആ അവസരത്തിൽ ഫിറോസിനോട് രാവിലെ ചെന്ന് ക്ഷമ ചോദിച്ച കാര്യവും സായ് പറഞ്ഞു. “വിഷമില്ലാത്ത പടക്കങ്ങള്‍ ഇങ്ങനെ പൊട്ടിത്തെറിക്കും, പക്ഷേ അതില്‍ കാര്യമില്ല. ഉള്ളില്‍ നമുക്ക് വിഷമില്ല”, എന്ന് ആലങ്കാരികമായി ഫിറോസ് സായിയോട് പറയുകയും ചെയ്തു.