KeralaNews

‘അപ്പോ പ്രാര്‍ത്ഥിക്കുക, അവിടെ പോയിട്ട് എന്താ അവസ്ഥാ എന്നൊക്കെ നോക്കട്ടെ, അറിയത്തില്ല’; നൊമ്പരമായി അശ്വതിയുടെ അവസാന വീഡിയോ

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച മരണപ്പെട്ട വയനാട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ അവസാന വീഡിയോ നൊമ്പരമാകുന്നു. നിറഞ്ഞ ചിരിയോടെയുള്ള അശ്വതിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

‘അപ്പോ പ്രാര്‍ത്ഥിക്കുക, അവിടെ പോയിട്ട് എന്താ അവസ്ഥാ എന്നൊക്കെ നോക്കട്ടെ. അറിയത്തില്ല’ എന്നാണ് അശ്വതി വീഡിയോയില്‍ പറയുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് അശ്വതിയുടെ സുഹൃത്തുക്കളിലൊരാള്‍ പകര്‍ത്തിയതാണ് വീഡിയോയില്‍.

അശ്വതിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെയായിരുന്നു മരണം. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്നീഷ്യനായി താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു അശതി. കൊവിഡിന്റെ രണ്ട് ഡോസ് വാക്സിന്‍ കുത്തിവെപ്പും അശ്വതി എടുത്തിരുന്നു. ഒന്നര മാസം മുമ്പാണ് വാക്സിനെതടുത്തത്.

https://www.facebook.com/watch/?v=3678424502266040

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button