അച്ഛനോട് ഈ വാക്ക് പറഞ്ഞുനോക്ക് അപ്പോള്‍ നീ അറിയും അതിന്റെ അര്‍ത്ഥം; തെറിവിളിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് സുബി സുരേഷ്

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന ഒരുപാടാളുകള്‍ ഉണ്ട്. നടിമാര്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ കൂടുതലായും നടക്കുന്നത്. ഇതിനുമുമ്പും പലരും ഇതിന് ഇരയാക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ ധൈര്യത്തോടെ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട്.

ഇപ്പോഴിതാ തന്നോട് അശ്ലീലം പറഞ്ഞയാള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് നടി സുബി സുരേഷ്. റിച്ചു എന്നയാള്‍ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീന്‍ഷോട്ടും നടി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

വീട്ടില്‍ എല്ലാവരോടും ഈ ഭാഷയിലാണോ നീ സംസാരിക്കുന്നതെന്നും കൂടുതല്‍ ചൊറിച്ചില്‍ വന്നാല്‍ സ്വന്തം അച്ഛനോടു ഈ വാക്കൊന്നു പറഞ്ഞു നോക്കൂ എന്നും സുബി കമന്റില്‍ മറുപടിയായി പറഞ്ഞു. അപ്പോ നീ അറിയും അതിന്റെ അര്‍ത്ഥം. കേട്ടോടാ.. മോനേ…. സുബി മറുപടിയായി കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News