വീട്ടിലിരുന്നാണ് കണ്ടതെങ്കിലും അപർണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാനായില്ല… സന്തോഷത്തേക്കാൾ ഏറെ അഭിമാനം; അരുൺ ഗോപി
തമിഴകത്തിൻ്റെ സൂപ്പർ താരം സൂര്യയുടെ നായികയായി തിളങ്ങുകയാണ് അപർണ ബാലമുരളി. കഴിഞ്ഞ ദിവസമായിരുന്നു സൂര്യ നായകനായ സൂരരെെ പൊട്ര് ആമസോണ്‍ പ്രെെമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. സുധ കൊങ്കരയുടെ സംവിധാനവും സൂര്യയുടേയും അപര്‍ണയുടേയും പ്രകടനവും കെെയ്യടി നേടുകയാണ്.നിരവധി സിനിമാ താരങ്ങളടക്കം ചിത്രത്തെയും സംവിധാന മികവിനെയും സൂര്യയുടെ അഭിനയത്തെയും വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്
ഇപ്പോഴിതാ സംവിധായകൻ അരുൺ ഗോപി ചിത്രത്തിലെ അപർണ ബാലമുരളിയുടെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് അരുൺ ഗോപി തൻ്റെ അഭിപ്രായം കുറിച്ചിരിക്കുന്നത്. ‘വീട്ടിലിരുന്നു ആണ് കണ്ടെതെങ്കിലും അപർണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്ന് അരുൺ ഗോപി കുറിച്ചു. മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം എന്നും സംവിധായകൻ കുറിച്ചു. മുൻപ് നടി ജ്യോതി കൃഷ്ണയും അപർണയുടെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരുന്നു.
അതെ സമയം തന്നെ റിലീസിന് രണ്ട് മണിക്കൂര്‍ മുൻപ് സൂരരെെ പൊട്ര് ഓണ്‍ലെെനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ വെല്ലുവിളികളെ വകവെക്കാതെ സിനിമ വിജയയാത്ര തുടരുകയാണ്. സൂര്യയുടെ തിരിച്ചു വരവായും ഈ ചിത്രത്തെ ആരാധകർ വിലയിരുത്തുന്നുണ്ട്.