KeralaNews

നിങ്ങൾ സെക്കൻ്റ് ഹാൻഡ് ഫോണ്‍ വാങ്ങുന്നവരാണോ? പൂർവ ചരിത്രം മനസിലാക്കണം; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം:പഴയ മൊബൈൽ ഫോൺ വാങ്ങുംമുൻപ് അവയുടെ പൂർവചരിത്രംകൂടി പരിശോധിക്കണമെന്ന് പോലീസ്. സെക്കൻ്റ് ഹാൻഡ് ഫോണ്‍ വാങ്ങുന്നവര്‍ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് പോലീസ് പറയുന്നു. ഫോണിന്റെ IMEI NUMBER സാധുവാണോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തി മാത്രം വാങ്ങേണ്ടതാണ്. കറുത്തപട്ടികയിലുള്ള ഫോണാണോയെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കരുത്.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’യെന്ന വെബ്സൈറ്റില്‍ (https://sancharsaathi.gov.in/) നിര്‍ബന്ധമായും ഈ പരിശോധന നടത്തണം. ഈ സൈറ്റിൽ സിറ്റിസണ്‍ സര്‍വീസിലെ ‘ബ്ലോക്ക് യുവര്‍ ലോസ്റ്റ് ഓര്‍ സ്റ്റോളൻ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പുതിയ ജാലകം തുറന്നാല്‍ അതിലെ ആപ്ലിക്കേഷൻ മെനുവില്‍ അമര്‍ത്തണം. ‘ഐഎംഇഐ വെരിഫിക്കേഷൻ’

മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള സ്ഥലത്ത് നമ്പര്‍ നല്‍കി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഒടിപി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ നല്‍കുമ്പോള്‍ പരിശോധിക്കാനുള്ള ഓപ്ഷൻ ലഭിക്കും. നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ നമ്പര്‍ അറിയില്ലെങ്കില്‍ ഡയല്‍ പാഡില്‍ *#06# എന്ന നമ്ബറടിച്ചാല്‍ ഐഎംഇഐ നമ്പര്‍ ലഭിക്കും. ഇത് നല്‍കുന്നതോടെ ഫോണിന്റെ വിശദാംശങ്ങള്‍ ലഭിക്കും.

എസ്എംഎസ് വഴിയും ഇത് അറിയാൻ കഴിയും. കെവൈഎം എന്ന് ഫോണില്‍ ടൈപ്പ് ചെയ്തശേഷം ഐഎംഇഐ നമ്പര്‍കൂടി ചേര്‍ത്ത് 14422 എന്ന നമ്പറിലേക്ക് അയച്ചാല്‍ സാധുവാണോ തടഞ്ഞുവെക്കപ്പെട്ടതാണോ എന്നറിയാൻ കഴിയുമെന്നും പോലീസ് അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker