ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരവും ഏകദിനക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനുമായ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്.
ഇന്ന് ഉച്ചക്ക് ശേഷം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാർഥനങ്ങൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു. സ്നേഹത്തോടെ, വിരാട്’ കോലി ട്വിറ്ററിൽ കുറിച്ചു.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ഇടക്ക് വെച്ച് പിൻമാറി കോലി ഇന്ത്യയിൽ എത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News