27.7 C
Kottayam
Thursday, March 28, 2024

വാട്‌സ് ആപ്പില്‍ നിന്നും സിഗ്നലിലേക്ക്‌ ചുവടുമാറ്റുമ്പോള്‍,അറിയേണ്ട കാര്യങ്ങള്‍

Must read

കൊച്ചി: ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ സ്വകാര്യതയടക്കമുള്ള പുതിയ നയമാറ്റത്തിനെതിരെ വ്യാപകമായി പ്രതിഷേധം തുടരുകയാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്‌സാപ് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ സിഗ്‌നലിന് സ്വീകാര്യത കൂടുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യൂസ് സിഗ്‌നല്‍ എന്ന മസ്‌കിന്റെ ഒറ്റ ട്വീറ്റില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരേറെയാണ്. മസ്‌ക് അവകാശപ്പെടുന്നതുപോലെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സിഗ്‌നലിന്റെ അറിഞ്ഞിരിക്കേണ്ട അഞ്ച് സവിശേഷതകള്‍ ഇതാണ്.

സ്‌ക്രീന്‍ ലോക്ക്

സ്‌ക്രീന്‍ ലോക്ക് സംവിധാനമാണ് സിഗ്‌നലിനെ വേറിട്ടു നിര്‍ത്തുന്ന സവിശേഷതകളിലൊന്ന്. ഫോണ്‍ അണ്‍ലോക്കായാലും സിഗ്‌നല്‍ ആപ്പ് തുറക്കണമെങ്കില്‍ പിന്‍ കോഡും ബയോമെട്രിക് ലോക്കും നിര്‍ബന്ധം. ഇക്കാരണത്താല്‍ തന്നെ ഫോണ്‍ മറ്റൊരാളുടെ കൈവശമായാല്‍ മെസേജുകള്‍ വായിച്ചെന്ന ചിന്ത വേണ്ട. സെറ്റിങ്‌സിലെ പ്രൈവസിയില്‍ ടോഗിള്‍ സ്‌ക്രീന്‍ ലോക്ക് ഓണ്‍ എന്ന ഓപ്ഷനിലൂടെയാണ് സ്‌ക്രീന്‍ ലോക്ക് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്.

ജോയിന്‍ഡ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുക

ജോയിന്‍ഡ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുകയെന്നതാണ് സിഗ്‌നല്‍ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ സവിശേഷത. വാട്‌സാപ്പില്‍ നിന്ന് വലിയൊരു വിഭാഗം ആള്‍ക്കാര്‍ സിഗ്‌നലിലേക്ക് മാറുന്നത് അനാവശ്യ മെസേജുകള്‍ കുന്നുകൂടുന്നതിനു കാരണമാകും. ഇതൊഴിവാക്കാനാണ് സിഗ്‌നലില്‍ സെറ്റിങ്‌സിലെ നോട്ടിഫിക്കേഷനില്‍ ടോഗിള്‍ കോണ്‍ടാക്ട് ജോയിന്‍ഡ് സിഗ്‌നല്‍ ഓഫ് എന്ന സൗകര്യമുളളത്.

ടോഗിള്‍ ബ്ലര്‍ ഫേസസ്

മറ്റുളളവരുടെ അനുവാദം കൂടാതെ അവരുടെ മുഖം ഇന്റര്‍നെറ്റില്‍ പങ്കുവെക്കപ്പെടുമെന്ന ശങ്കയും ഇനി വേണ്ട. മുഖം ബ്ലര്‍ ചെയ്യാനുളള ഓപ്ഷനാണ് സിഗ്‌നല്‍ ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. ഫോട്ടോസ് അയക്കാനുളള ഓപ്ഷനോടൊപ്പം തന്നെ ബ്ലര്‍ ചെയ്യാനുളള സംവിധാനവും ആപ്പിലുണ്ട്. രഹസ്യ രേഖകള്‍ സുരക്ഷിതമായി കൈമാറാമെന്നാണ് സിഗ്‌നല്‍ ഇതുവഴി നല്‍കുന്ന പ്രതീക്ഷ. ചിത്രമയക്കുമ്പോള്‍ വരുന്ന ടോഗിള്‍ ബ്ലര്‍ ഫേസസ് എന്ന ഓപ്ഷനാണ് ഇതിനു സഹായിക്കുന്നത്.

സെന്റ് ഡിസെപ്പിയറിങ് മെസേജസ്

നാലാമതായി സെന്റ് ഡിസെപ്പിയറിങ് മെസേജസ് എന്ന സംവിധാനമാണ്. ഇത് വാട്‌സാപ് അവതരിപ്പിക്കുന്നതിലും മുന്‍പെ സിഗ്‌നലിലുളള സൗകര്യമാണ്. വായിക്കപ്പെടാത്ത മെസേജുകള്‍ നിശ്ചിത കാലയളവിനു ശേഷം തനിയെ അപ്രത്യക്ഷമാകുന്നു. ടോഗിള്‍ ഡിസെപ്പിയറിങ് മെസേജസെന്ന ഓപ്ഷനാണ് ഈ സംവിധാനം ഉപയോഗപ്പടുത്തുന്നത്. ആവശ്യമെങ്കില്‍ സമയം നിശ്ചയിക്കാനുളള ഓപ്ഷനും സിഗ്‌നലിലുണ്ട്.

ന്മ എത്ര നേരം ഒരു അറ്റാച്ച്‌മെന്റ് കാണാം

അഞ്ചാമതായി എത്ര നേരം ഒരു അറ്റാച്ച്‌മെന്റ് കാണാമെന്ന സവിശേഷതയാണ്. അയക്കുന്ന വിഡിയോകളും സംഭാഷണങ്ങളല്ലാതെയുളള കാര്യങ്ങളും ദിവസങ്ങള്‍ കഴിഞ്ഞോ മാസങ്ങള്‍ കഴിഞ്ഞോ എപ്പോള്‍ വേണമെങ്കിലും സ്വീകര്‍ത്താവിന് കാണാം എന്നാല്‍ ഒരിക്കല്‍ മാത്രമേ കാണാനാകൂ. കണ്ടുകഴിഞ്ഞാല്‍ അവ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഓപ്ഷന്റെ പ്രത്യേകത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week