27.3 C
Kottayam
Wednesday, April 24, 2024

മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവര്‍ഷവുമായി സിനിമാലോകം

Must read

കൊച്ചി വിനോദ മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞ് സിനിമാതാരങ്ങള്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് എല്ലാവരും പ്രശംസയും നന്ദിയും അറിയിച്ചത്. ‘മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങള്‍’ എന്നാണ് മമ്മൂട്ടിയും മോഹന്‍ലാലും കുറിച്ചത്.

പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്
സ്നേഹാദരങ്ങൾ

Posted by Mammootty on Monday, 11 January 2021

‘താങ്ക് യൂ കേരളസര്‍ക്കാര്‍, എന്നാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

Thank you! 😊🙏🏼

*കേരള സര്‍ക്കാര്‍*
*മുഖ്യമന്ത്രിയുടെ ഓഫീസ്*

വാര്‍ത്താകുറിപ്പ്
തീയതി:…

Posted by Prithviraj Sukumaran on Monday, 11 January 2021

‘ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു’ എന്ന് ദിലീപ് കുറിച്ചു.

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിൻ്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നു🙏

Posted by Dileep on Monday, 11 January 2021

‘കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയുന്നു’വെന്ന് റിമ കല്ലിങ്കല്‍ കുറിച്ചപ്പോള്‍ ‘വിനോദനികുതിയിലെ ഇളവുള്‍പ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി, തീയറ്ററുകളില്‍ വീണ്ടും കാഴ്ചവസന്തം വിടരട്ടെ’ എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.

വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി !!! തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ…

Posted by Manju Warrier on Monday, 11 January 2021

സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേര്‍ന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് ടൊവീനോയും കുറിച്ചു.

സിനിമാ സമൂഹത്തിലെ
എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു !❤️

Thank…

Posted by Tovino Thomas on Monday, 11 January 2021

‘വിനോദനികുതി മാര്‍ച്ച് 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്‌സഡ് ചാര്‍ജ്ജ് പകുതിയാക്കി കുറക്കുകയും, മറ്റ് ഇളവുകള്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്, മലയാള സിനിമക്ക് പുതുജീവന്‍ നല്‍കിയ ബഹു: മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങള്‍’, എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Big thank you to Kerala government and Chief Minister Shri.Pinarayi Vijayan for the support to Malayalam film industry….

Posted by Nivin Pauly on Monday, 11 January 2021

വിനോദ നികുതി മാര്‍ച്ച് 31വരെ ഒഴിവാക്കുകയും തീയറ്ററുകള്‍ തുറക്കാത്ത കാലത്തെ വൈദ്യുതിനിരക്കിലെ ഫിക്‌സഡ് ചാര്‍ജ്ജ് പകുതിയാക്കി കുറക്കുകയുമാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം തവണകളായി കൊടുത്താല്‍ മതിയെന്നുമാണ് അറിയിച്ചിരിക്കുന്നത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week