അനുഷ്‌ക ശര്‍മ അഭിനയം നിര്‍ത്തുന്നു! തീരുമാനം വീണ്ടും ഗര്‍ഭിണിയായതോടെ; ചര്‍ച്ചയായി വാക്കുകള്‍
മുംബൈ:ബോളിവുഡിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ശര്‍മ. താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് അനുഷ്‌ക ശര്‍മ കടന്നു വരുന്നത്. ഷാരൂഖ് ഖാന്‍ നായകനായ രബ്‌നെ ബനാദി ജോഡിയായിരുന്നു ആദ്യ ചിത്രം. കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും അനുഷ്‌കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ നായികയാകാനുള്ള സൗന്ദര്യമില്ലെന്ന് പറഞ്ഞു വരെ അനുഷ്‌കയ്ക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്.
എന്നാല്‍ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് അനുഷ്‌ക ബോളിവുഡിലെ മുന്‍നിര നായികയായി മാറി. തന്റെ 25-ാം വയസില്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചും അനുഷ്‌ക ശര്‍മ പ്രചോദനമായി മാറി. നിര്‍മ്മാതാവ് എന്ന നിലയില്‍ സമീപകാലത്തിറങ്ങിയ എണ്ണം പറഞ്ഞ സിനിമകളും സീരിസുകളും സമ്മാനിക്കാന്‍ അനുഷ്‌കയ്ക്ക് സാധിച്ചിട്ടുണ്ട്. ബുള്‍ ബുള്‍, പാതാള്‍ ലോക് തുടങ്ങിയ അനുഷ്‌കയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയവയാണ്.
ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് അനുഷ്‌ക ശര്‍മ. അതേസമയം ഇപ്പോള്‍ താരം ബിഗ് സ്‌ക്രീനില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം അനുഷ്‌ക ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വന്നിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചക്ദാ എക്‌സ്പ്രസിലൂടെയാണ് അനുഷ്‌ക തിരിച്ചുവരിക. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം മറ്റൊന്നാണ്. അനുഷ്‌ക ശര്‍മ രണ്ടാമതും ഗര്‍ഭിണിയായിരിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. 2021 ലാണ് അനുഷ്‌ക ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. വാമിക എന്നാണ് തങ്ങളുടെ മകള്‍ക്ക് അനുഷ്‌കയും ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിയും പേരിട്ടിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് അധികം വൈകാതെ വാമികയ്ക്ക് കൂട്ടായി ഒരാള്‍ കൂടെ എത്തുമെന്നാണ്.
എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് അനുഷ്‌കയോ വിരാട് കോലിയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വിഷയം ചര്‍ച്ചയായി മാറുകയാണ്. അനുഷ്‌ക ശര്‍മ അഭിനയം നിര്‍ത്താന്‍ ഒരുങ്ങുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയേയും ആരാധകരേയും ആശങ്കപ്പെടുത്തുന്ന ചോദ്യം. താരം പണ്ട് നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗം സോഷ്യല്‍ മീഡിയയില്‍ ആരോ കുത്തിപ്പൊക്കിയതിന് പിന്നാലെയാണ് ഈ ചര്‍ച്ച സജീവമായിരിക്കുന്നത്.
വിവാഹം നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണോ എന്ന ചോദ്യത്തിനാണ് വീഡിയോയില്‍ അനുഷ്‌ക മറുപടി നല്‍കുന്നത്. ” വളരെ പ്രധാനപ്പെട്ടതാണ്. എനിക്ക് വിവാഹം കഴിക്കണം. കല്യാണം കഴിച്ച് കുട്ടികളുണ്ടാകണം. മിക്കവാറും അതിന് ശേഷം ഞാന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ല” എന്നാണ് അനുഷ്‌ക നല്‍കിയ മറുപടി. താരം വീണ്ടും ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്‌ക്കൊപ്പം ഈ വീഡിയോയും ചേര്‍ത്തുവെച്ചാണ് സോഷ്യല്‍ മീഡിയ താരം ഉടനെ അഭിനയത്തില്‍ നിന്നും പൂര്‍ണമായും പിന്മാറുമെന്ന അനുമാനത്തിലേക്ക് എത്തുന്നത്.
”അനുഷ്‌ക ശര്‍മ നേരത്തെ തന്നെ അഭിനയം നിര്‍ത്തിയതല്ലേ, ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ട് തന്റെ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോള്‍ തന്നെ അവര്‍, സ്വന്തമായി നിര്‍മ്മാണ കമ്പനിയുണ്ട്. അഭിനയിക്കാതെ തന്നെ ഇനിയും പണമുണ്ടാക്കാനാകും. ഇന്‍ഡസ്ട്രിയില്‍ നിന്നും അകലുകയുമില്ല, മിക്കവാറും ഐശ്വര്യ റായിയെ പോലെ വല്ലപ്പോഴും മാത്രം സിനിമ ചെയ്യുന്നതായിരിക്കും അനുഷ്‌കയുടെ രീതി, ആദ്യത്തെ കുഞ്ഞിനായി ഇടവേളയെടുത്തത് പോലെ രണ്ടാമത്തതിനായും ഇടവേളയെടുക്കും, അനുഷ്‌ക കുടുംബത്തിന് പ്രാധാന്യം നല്‍കുന്നയാളാണ്” എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
അതേസമയം ചക്ദാ എക്‌സ്പ്രസിലൂടെ ശക്തമായി തന്നെ അനുഷ്‌ക തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വാമിക ജനിച്ച സമയത്തെന്നത് പോലെ തന്നെ ഇത്തവണയും അനുഷ്‌ക ഇടവേളയെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും വാര്‍ത്തകളോട് അധികം വൈകാതെ തന്നെ താരം പ്രതികരിക്കുമെന്നാണ് കരുതപ്പെടുന്നത്.