കോവിഡ് ചികിത്സാ ധനസഹായത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി:കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിന് ആദായനികുതി ഇളവ്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മുതൽ കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിനാണ് ഇളവ് ലഭിക്കുക.
തൊഴിലുടമ ജീവനക്കാർക്കോ,ഒരു വ്യക്തി മറ്റൊരാൾക്കോ കോവിഡ് ചികിത്സയ്ക്കായി നൽകുന്ന തുക പൂർണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നൽകുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നൽകുന്ന ധനസഹായത്തേയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇത് പത്തുലക്ഷത്തിൽ കൂടരുത്.
അതുപോലെ പാനും ആധാറും ബന്ധപ്പെടുത്താനുളള അവസാന തീയതി ജൂൺ 30 ആയിരുന്നു ഇത് സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. വീടുകൾ വാങ്ങുന്നവർ ബജറ്റിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 30 വരെ വീടുവാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. ഇതും സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്.