23.9 C
Kottayam
Thursday, June 4, 2026

‘സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? അനുപമ പരമേശ്വരന്‍ ചോദിക്കുന്നു

Must read

പ്രേമമെന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ മലയാളി മനസില്‍ കയറിക്കൂടിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ‘തെലുങ്കിലൊക്കെ അഭിനയിച്ചപ്പോള്‍ അനുപമ അല്‍പ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാല്‍ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാല്‍ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ് അനുപമ പറയുന്നത്. നല്ലതല്ലാത്ത സിനിമകള്‍ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാന്‍ തെലുങ്കില്‍ വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ‘ഹല്ലോ ഗുരു പ്രേമ കൊസമേ’ എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്‍പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു.’

‘സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാന്‍ ചെയ്തതില്‍ മാക്സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കില്‍ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ..”, അനുപമ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week