ഫാഷന്‍ ദുരന്തമായി പോയി ഈ വസ്ത്രം! മോഡേണ്‍ ലുക്കിലെത്തിയ ആലിയ ഭട്ടിനെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ
മുംബൈ:ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ നടന്‍ ആദിത്യ സീലിന്റെയും നടി അനുഷ്‌ക രഞ്ജന്റെയും വിവാഹാഘോഷത്തില്‍ പങ്കെടുത്ത ആലിയ ഭട്ടിന് വിമര്‍ശനം. താരങ്ങളുടെ സംഗീത് സെറിമണിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം ശക്തമാകുന്നത്. ലെഹംഗ ചോളി ധരിച്ചാണ് ആലിയ ചടങ്ങില്‍ എത്തിയത്.
ട്രഡീഷണലിന് അല്‍പം സ്റ്റൈല്‍ എലമെന്റ് കൂടി ചേര്‍ത്ത ആലിയയുടെ ഔട്ട്ഫിറ്റ് തീരെ പോരെന്നാണ് പലരുടെയും വാദം. ചോളിയുടെ പേരില്‍ ആലിയയെ ക്രൂരമായി ട്രോളിയവരും ഉണ്ട്. ഓപ്പണ്‍ നെക്കോടു കൂടിയ ക്രോസ് നെക് ചോളിയാണ് ആലിയ ധരിച്ചിരുന്നത്.
ലൈം ഗ്രീന്‍ നിറമുള്ള ചോളിക്ക് ചേരുന്ന ലൈംഗ്രീന്‍-പിങ്ക് ലെഹംഗയാണ് താരം ധരിച്ചത്. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രത്തെ ആലിയ ഇല്ലാതാക്കി എന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്തത്. ഈ വര്‍ഷത്തെ ഫാഷന്‍ ദുരന്തമായി ഈ വസ്ത്രം എന്നാണ് പലരുടെയും കമന്റ്.
ബിഗ് ബോസ് ഹിന്ദി പതിപ്പിലെ ഉര്‍ഫി ജാവേദിനെപ്പോലെ ആലിയക്കും ഫാഷന്‍ സെന്‍സ് നഷ്ടപ്പെട്ടോ, തിരക്കിനിടയില്‍ ബ്ലൗസ് തിരിച്ചിട്ട് പോയതാണോ എന്നൊക്കെയാണ് ചില കമന്റുകള്‍. എന്നാല്‍ ആലിയ നടിയാണെന്ന് കരുതി അവരുടെ വസ്ത്ര സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല എന്നു പറഞ്ഞ് പിന്തുണ അറിയിക്കുന്നവരുമുണ്ട്.
സമാനമായ രീതിയില്‍ നേരത്തെയും വസ്ത്രങ്ങളുടെ പേരില്‍ ആലിയക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതേസമയം ചടങ്ങില്‍ ജലേബി ഭായ്, ലംബര്‍ഗിനി തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന ആലിയയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.