EntertainmentNews

അഭിഷേക്- ഐശ്വര്യ റായ് വേർപിരിയൽ അഭ്യൂഹം; കാരണക്കാരൻ ആ ഡോക്ടറോ ?

മുംബൈ: കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആണ് ബോളിവുഡിലെ സംസാര വിഷയം. ഇരുവരും തമ്മിൽ വേർപിരിയാൻ പോകുന്നു എന്നതാണ് കിംവാദന്തികൾ. പൊതുമധ്യത്തിൽ ഒന്നിച്ച് വരാതിരിക്കുക, വന്നാലും ഒരുമിച്ച് ഫോട്ടോ എടുക്കാതിരിക്കുക, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇരുവരും കാണാതിരിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് ഈ വേർപിരിയൽ അഭ്യൂഹങ്ങൾക്കായി ഉയർന്ന് കേൾക്കുന്നത്. ഇരുവരും മാറിയാണ് താമസിക്കുന്നതെന്നും വിവരമുണ്ട്. എന്നാൽ ഇവയോട് പ്രതികരിക്കാൻ അഭിഷേകോ ഐശ്വര്യയോ ഇതുവരെ തയ്യാറായിട്ടില്ല. 

ഐശ്വര്യ- അഭിഷേക് വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ ഒരു ഡോക്ടറുടെ പേരും ഇപ്പോൾ ഉയർന്ന് കേൾക്കുകയാണ്. ഐശ്വര്യയുടെ അടുത്ത സുഹൃത്തും സൈക്കാട്രിസ്റ്റുമായ ഡോക്ടർ സിറാക് മാർക്കർ ആണ് അത്. ഐശ്വര്യയും സിറാക് മാർക്കറും തമ്മിലുള്ള അഗാധമായ സൗഹൃദമാണ് അഭിഷേകുമായുള്ള വേർപിരിയലിന് കാരണമെന്നാണ് ബോളിവുഡ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഐശ്വര്യയും സിറാക്കും ഒന്നിച്ചുള്ള ചില ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. 2016ൽ സിറാക്കിന്റെ ‘പാരൻ്റിംഗ് ഇൻ ദ ഏജ് ഓഫ് ആങ്സൈറ്റി’ എന്നൊരു പുസ്തകം പ്രകാശം ചെയ്തിരുന്നു. ഐശ്വര്യയും അന്ന് പങ്കെടുത്തു. ഇവിടെ വച്ച് സിറാക്കിനെ ഐശ്വര്യ ചുംബിക്കുന്നുമുണ്ട്. ഈ ഫോട്ടോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി സിറാക് മാർക്കറും ഐശ്വര്യയും തമ്മിൽ സൗഹൃദത്തിലാണ്. 

അതേസമയം, അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ബച്ചൻ കുടുംബം എത്തിയിരുന്നു. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യ ഫോട്ടോ എടുക്കാനൊന്നും വന്നിരുന്നില്ല. പകരം മകൾ ആരാധ്യയ്ക്ക് ഒപ്പം ആയിരുന്നു ഫോട്ടോകൾക്ക് ഐശ്വര്യ പോസ് ചെയ്തത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 2007 ഏപ്രിലിൽ ആയിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. 2011 ആയിരുന്നു ആരാധ്യയുടെ ജനനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker