News

തുടര്‍ച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് പിടിപെടാന്‍ കാരണമാകും; മുന്നറിയിപ്പുമായി ഐയിംസ്

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് രോഗബാധ രാജ്യത്ത് ആശങ്കയുയര്‍ത്തുകയാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് അടുത്തിടെ വൈറസിന്റെ സാന്നിധ്യം കാണപ്പെടുന്നത്. പല കാരണങ്ങളാലും വൈറസ് ശരീരത്തെ കീഴ്പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

തുടര്‍ച്ചയായി ഒരേ മാസ്‌ക് രണ്ടോ മൂന്നോ ആഴ്ച ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിന്റെ വികാസത്തിലേക്ക് നയിച്ചേക്കാമെന്ന് എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര പറഞ്ഞു.അതോടൊപ്പം സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്സിജന്‍ നല്‍കുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഫംഗസ് അണുബാധ പുതിയ രോഗമല്ല. പക്ഷേ ഇത് ഒരിക്കലും പകര്‍ച്ചവ്യാധി അനുപാതത്തില്‍ സംഭവിച്ചിട്ടില്ല. ഇത് പകര്‍ച്ചവ്യാധി അനുപാതത്തില്‍ എത്തുന്നതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ഡോ. ശരത് ചന്ദ്ര പറയുന്നു.

നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്.സ്റ്റിറോയിഡുകളുടെ വ്യവസ്ഥാപരമായ ഉപയോഗവും ബ്ലാക്ക് ഫംഗസിന് കാരണമാകുന്നു.

ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന് കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button