യുവാവിനോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി; കളക്ടറെ തെറിപ്പിച്ചു
റായ്പുര്‍: ഛത്തീസ്ണ്ഡില്‍ ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ അച്ചടക്ക നടപടി. സൂരജ്പുര്‍ കളക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു.
കളക്ടറുടെ നടപടിയെ അപലപിച്ച മുഖ്യമന്ത്രി യുവാവിനോടും കുടുംബത്തോടും മാപ്പു പറയുന്നതായും ട്വിറ്ററില്‍ കുറിച്ചു. ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനാണ് ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മര്‍ദനമേറ്റത്.
https://twitter.com/i/status/1396148617686044673
കളക്ടര്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശാനുസരണം പോലീസുകാരും യുവാവിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
യുവാവിനോട് തനിക്ക് വ്യക്തിപരമായി ഒരു വൈരാഗ്യമില്ലെന്നും സംഭവത്തില്‍ താന്‍ മാപ്പ് പറയുന്നുവെന്നും കളക്ടര്‍ പിന്നീട് പ്രതികരിച്ചു.