HealthKeralaNews

എറണാകുളത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. മട്ടാഞ്ചേരി സ്വദേശി ലീനസ് (58) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. മരണം കൊവിഡ് കാരണമെന്ന് ശ്രവ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 21 കൊവിഡ് മരണങ്ങള്‍ ആണ്. ഇതോടെ ആകെ മരണം 677 ആയി. തുടര്‍ച്ചയായി രണ്ടാം ദിനമാണ് കൊവിഡ് മരങ്ങള്‍ 20 കടക്കുന്നത്. കഴിഞ്ഞ ദിവസവും 21 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 7445 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്- 956, എറണാകുളം- 924, മലപ്പുറം- 915, തിരുവനന്തപുരം- 853, കൊല്ലം- 690, തൃശൂര്‍- 573, പാലക്കാട്- 488, ആലപ്പുഴ- 476, കോട്ടയം- 426, കണ്ണൂര്‍- 332, പത്തനംതിട്ട- 263, കാസര്‍ഗോഡ്- 252, വയനാട്- 172, ഇടുക്കി- 125 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker