ആക്രമിക്കാൻ വന്ന താലിബാന് ഭീകരരെ 14 കാരി വെടിവച്ചിട്ടു
കാബൂള്‍: കുടുംബത്തെ ആക്രമിക്കാന്‍ വന്ന താലിബാന് ഭീകരരെ അഫ്ഗാന് പെണ്‍കുട്ടി വെടിവച്ചിട്ടു. ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവച്ചിട്ടത്. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം. തന്റെ പിതാവ് സര്ക്കാന് അനുകൂലിയാണെന്നതിന്റെ പേരിലാണ് ഭീകരര്‍ വീടുതേടിയെത്തിയതെന്ന് കുട്ടി വ്യക്തമാക്കി.
പിന്നീട് വീണ്ടും താലിബാന് പ്രവര്‍ത്തകര്‍ എത്തിയെങ്കിലും നാട്ടുകാരും സര്‍ക്കാര്‍ അധികൃതരും ചേര്‍ന്ന് കുടുംബത്തിന് സംരക്ഷണമൊരുങ്ങി.14-16 വയസ് പ്രായമുള്ള കുട്ടിയുടെ ധൈര്യത്തെയാണ് സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രശംസിക്കുന്നത്.തോക്കുമായിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യമീഡിയയില്‍ തരംഗമായിരിക്കുകയാണ്.