33.4 C
Kottayam
Monday, May 6, 2024

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കി ഒരു നടി

Must read

പുതിയതായി ഒരു വാഹനം നിരത്തില്‍ ഇറങ്ങുമ്പോള്‍ അത് സ്വന്തമാക്കുക എന്നത് സെലിബ്രിറ്റികളുടെ ഒരു ശീലമാണ്. എന്നാല്‍ മറ്റു സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് മറാത്തി നടി യശശ്രീ. സ്വന്തം കാര്‍ വിറ്റ് പകരം ഓട്ടോറിക്ഷ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഒരു സുഹൃത്ത് ഡെന്‍മാര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് സൈക്കിളില്‍ വന്നതാണ് യശശ്രീയെ ഓട്ടോറിക്ഷ വാങ്ങിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തമായി ഓട്ടോ ഓടിച്ചാണ് യശശ്രീ ഇപ്പോള്‍ പല സ്ഥലങ്ങളിലും പോകുന്നത്.

 

കാര്‍ ഉള്ളപ്പോള്‍ ഡ്രൈവറെ കാത്തിരിക്കണമായിരുന്നുവെന്നും ഇപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് ആരെയും ആശ്രയിക്കാതെ എളുപ്പത്തില്‍ പോകാനാകുന്നുണ്ടെന്നും യശശ്രീ പറയുന്നു. ഓട്ടോറിക്ഷയില്‍ താജ്മഹല്‍ കാണാന്‍ പോകണമെന്നാണ് ഇപ്പോഴത്തെ താരത്തിന്റെ ആഗ്രഹം.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week