പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയോ ? ഷംനാ കാസിം തുറന്നു പറയുന്നു
കൊച്ചി:വിവാഹാലോചനയുടെ പേരിൽ തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ താന്‍ പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് ഷംനാ കാസിം. എന്നാല്‍ സുഹൃത്തുക്കള്‍ അടക്കം അങ്ങനെയാണ് പറഞ്ഞത്. അത് വേദനയുണ്ടാക്കിയെന്നും ഷംന പറയുന്നു.
തട്ടിപ്പ് നടത്തിയത് പ്രൊഫഷണല്‍ സംഘമാണ്. പോലീസ് അന്വേഷണത്തില്‍ തനിക്ക് തൃപ്തിയുണ്ടെന്നും ഷംന പറഞ്ഞു. മറ്റാരും തട്ടിപ്പിന് ഇരയാവരുത് എന്ന് കരുതിയാണ് തട്ടിപ്പ് സംഘത്തിന് എതിരെ നടപടിയുമായി മുന്നോട്ട് പോയതെന്ന് മാതാവ് പരാതി നല്‍കിയതിന് പിന്നാലെ ഷംന വ്യക്തമാക്കി.
അതേസമയം കേസില്‍ നടിയുടെ ഫോൺ നമ്പർ നല്‍കിയ നിര്‍മാതാവിനെ പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നിര്‍മാതാവാണ് ഷംന കാസിമിന്റെ നമ്പർ നല്‍കിയത്. കേസിന ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. ജൂണ്‍ 24നാണ് നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.