മുന്നോട്ട് പോകാന്‍ ആകാത്ത വിധം തന്നെ കുടുക്കി; ആത്മഹത്യ ചെയ്ത മഹേശന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമെഴുതിയ കത്ത് പുറത്ത്

ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി നേതാവ് കെ.കെ മഹേശന്‍ ഭാര്യക്കും മക്കള്‍ക്കും എഴുതിയ കത്ത് കണ്ടെത്തി. അതീവ ദുഖിതനാണെന്നും മുന്നോട്ടു പോകാന്‍ ആകാത്തവിധം തന്നെ കുടുക്കിയിരിക്കുന്നുവെന്നും കത്തില്‍ മഹേശന്‍ വ്യക്തമാക്കുന്നു. കത്ത് കുടുംബം അന്വേഷണസംഘത്തിന് കൈമാറി.

മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട കേസുകളെല്ലാം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നുവെന്നും കേസിന്റെ പേരില്‍ നിരന്തരമായി ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കത്തിലുണ്ട്.

അതേസമയം, മഹേശന്റെ ഭാര്യയ്ക്ക് എഴുതിയെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. അറസ്റ്റ് ഭയന്നാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് തുഷാര്‍ പറഞ്ഞു.

അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കും. ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എസ്.എന്‍.ഡി.പി നിലപാട് പറയുമെന്നും തുഷാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News