EntertainmentNews
നടി ശാലുവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; പരിക്കേറ്റ താരം ആശുപത്രിയില്‍
ഹൈദരാബാദ്: തെലുങ്ക് താരം ശാലു ചൗരസ്യയെ അഞ്ജാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. നടിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.
അപരിചതനായ ഒരു വ്യക്തി ശാലുവിനോട് കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നടി ഇതിനെ എതിര്‍ത്തതോടെ കല്ല് ഉപയോഗിച്ച് തലക്കും മുഖത്തിനും നേരെ ആക്രമിക്കുകയായിരുന്നു.
പിന്നീട് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അക്രമി സ്ഥലംവിട്ടു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടാനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News